19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 16, 2024
December 16, 2024
December 16, 2024
December 15, 2024
December 15, 2024

ഇടുക്കിയിൽ ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം: വയോധികയ്ക്ക് ദാരുണാന്ത്യം

Janayugom Webdesk
ഇടുക്കി
September 4, 2023 11:56 am

ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് വയോധികയ്ക്ക് ദാരുണാന്ത്യം. വട്ടപ്പാറ ചെമ്പുഴയിൽ അന്നമ്മ പത്രോസ്(80) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് പന്നിയാർകൂട്ടിക്ക് സമീപം പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അന്നമ്മയെ ഡിസ്ചാർജ് ചെയ്ത് സേനാപതിയിലെ വീട്ടിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടം. കുളത്രക്കുഴിയിൽ വച്ച് ആംബുലൻസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് വീഴുകയായിരുന്നു.

10 അടി താഴ്ചയിലേക്കാണ് ആംബുലൻസ് മറിഞ്ഞത്. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Eng­lish Sum­ma­ry: old woman died after an ambu­lance fell into a ditch in Idukki
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.