21 January 2026, Wednesday

Related news

January 13, 2026
January 3, 2026
December 23, 2025
December 20, 2025
November 9, 2025
October 31, 2025
July 13, 2025
July 9, 2025
July 8, 2025
July 8, 2025

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിന വീണ്ടും സമരത്തിലേക്ക്

Janayugom Webdesk
കോഴിക്കോട്
September 4, 2023 10:10 pm

പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹർഷിന വീണ്ടും സമരത്തിലേക്ക്. നഷ്ടപരിഹാരം ലഭ്യമാക്കിയില്ലെങ്കിൽ ഈ മാസം 13ന് സെക്രട്ടേറിയറ്റിന് മുന്നിൽ ഏകദിന സത്യഗ്രഹസമരം നടത്താനാണ് തീരുമാനം. 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഹർഷിനയുടെ ആവശ്യം. 

മെഡിക്കൽ കോളജിലെ വീഴ്ചയാണിതെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് വാക്കുപാലിക്കണമെന്നും ഹർഷിന ആവശ്യപ്പെട്ടു. ഡോക്ടർമാരുൾപ്പെടെയുള്ളവരെ പ്രതിചേർത്ത പൊലീസ് നടപടിക്ക് പിന്നാലെ 104 ദിവസം നീണ്ടസമരം കഴിഞ്ഞ ദിവസമാണ് ഹർഷിന അവസാനിപ്പിച്ചത്. എന്നാൽ നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ സർക്കാർ അലംഭാവം തുടരുന്ന ഘട്ടത്തിലാണ് സമരത്തിലേക്ക് കടക്കുന്നതെന്നും ഹർഷിന പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയക്ക് വിധേയമാക്കിയ സംഘത്തിലെ രണ്ട് ഡോക്ടർമാരേയും രണ്ട് നഴ്സുമാരേയും പ്രതി ചേർത്താണ് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയത്. 

Eng­lish Sum­ma­ry: Harshi­na back to the struggle

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.