21 December 2025, Sunday

Related news

November 13, 2025
November 12, 2025
November 2, 2025
October 27, 2025
August 30, 2025
August 30, 2025
April 26, 2025
February 13, 2025
November 17, 2024
November 1, 2024

ഗുജറാത്തിലെ ഫാക്ടറിയിൽ സ്‌ഫോടനം: രണ്ട് പേര്‍ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

Janayugom Webdesk
കോട്ടയം
September 5, 2023 11:43 am

ഗുജറാത്തിലെ താപി ജില്ലയിൽ ഫാക്ടറിയിൽ വൻ സ്‌ഫോടനം. അപകടത്തില്‍ രണ്ട് തൊഴിലാളികൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വിർപോർ ഗ്രാമത്തിൽ പുതുതായി നിർമ്മിച്ച ഫ്രൂട്ട് ജ്യൂസ് ഫാക്ടറിയിലാണ് സംഭവം. ഫാക്ടറിയുടെ പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് സ്‌ഫോടനംഉണ്ടായത്. 4.30 ഓടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.

ഫാക്ടറിയിൽ യന്ത്രസാമഗ്രികൾ സ്ഥാപിക്കുന്നതിനിടെ ഒരു ഭാഗം പൊട്ടിത്തെറിക്കുകയായിരുന്നു. അഞ്ച് തൊഴിലാളികലാണ് സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നത്. രണ്ട് തൊഴിലാളികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

Eng­lish Sum­ma­ry: Two labour­ers killed, three injured after explo­sion rocks Gujarat factory
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.