സനാതനധര്‍മത്തിനെതിരായ പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് ഡിഎംകെ നേതാവും, തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. ഹിന്ദു മതത്തിന് എതിരായല്ല തന്റെ പ്രസാ്താവനയെന്നും സനാതനധര്‍മ്മത്തിന്റെ ജാതി വിവേചനം പോലുള്ള സമ്പ്രദായങ്ങള്‍ക്കെതിരെയാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷട്രപതി ദ്രൗപദി മുര്‍വുവിനെ പുതിയ പാര്‍ലമെന്‍റിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാതിരുന്നത് ഇതിന്റെ സമീപ കാലത്തെ ഏറ്റവും വലിയ ഉദാഹരണമാണെന്നും ഉദയനിധിസ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. സനാതന ധര്‍മം ഉന്മൂലനം ചെയ്യപ്പെടണമെന്ന ഉദയനിധിയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി വ്യാപക വിമര്‍ശനങ്ങള്‍ ഉയർത്തിയിരുന്നു. വംശഹത്യയ്ക്കുള്ള ആക്രമണമാണെന്ന് ആരോപണം ഉയരുകയും മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ കേസെടുക്കുകയും ചെയ്തു. എന്നാല്‍ തന്റെ പരാമര്‍ശങ്ങളുടെ പേരില്‍ ഏത് നിയമനടപടിയും നേരിടാന്‍ തയ്യാറാണെന്ന് ഉദയനിധി സ്റ്റാലിന്‍ ബുധനാഴ്ചയും ആവര്‍ത്തിച്ചു.
കഴിഞ്ഞ ദിവസം അധ്യാപക ദിനത്തില്‍ സനാതന ധർമത്തിന്റെ ജാതിവിവേചനത്തെ സൂചിപ്പിച്ചുകൊണ്ട് ഉദയനിധി കുറിച്ചിരുന്നു. എപ്പോഴും ഭാവി തലമുറയെക്കുറിച്ച് മാത്രം ചിന്തിക്കുന്ന സമാനതകളില്ലാത്ത ആളുകളാണ് അധ്യാപകര്‍. തള്ളവിരല്‍ ആവശ്യപ്പെടാതെ വിദ്യപകർന്നുനൽകുന്ന അധ്യാപകരും നമ്മുടെ ദ്രാവിഡ പ്രസ്ഥാനവും തമ്മിലുള്ള ബന്ധം എക്കാലവും തുടരും അധ്യാപക ദിനം ആശംസിച്ചുകൊണ്ട് ഉദയനിധി എക്‌സില്‍ കുറിച്ചു.
തന്റെ പ്രിയശിഷ്യനായ അര്‍ജുനനേക്കാള്‍ മികച്ച വില്ലാളിയാണ് ആദിവാസിയായ ഏകലവ്യനെന്ന് മനസ്സിലാക്കിയ ദ്രോണാചാര്യര്‍, വലത്തേ കൈയിലെ തള്ളവിരല്‍ ഗുരുദക്ഷിണയായി ആവശ്യപ്പെടുന്ന മഹാഭാരതത്തിലെ സന്ദര്‍ഭം പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ഉദയനിധിയുടെ അഭിപ്രായം.
English Summary: Not inviting Draupadi Moorvu was the biggest caste discrimination: Udayanidhi Stalin
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.