25 December 2025, Thursday

Related news

December 25, 2025
December 19, 2025
December 2, 2025
November 22, 2025
November 5, 2025
October 27, 2025
October 21, 2025
October 19, 2025
October 5, 2025
October 4, 2025

മൊബൈല്‍ ഫോണിന്റെ ബാറ്ററിക്ക് പകരം മയക്കുമരുന്ന്; എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

Janayugom Webdesk
കാസര്‍കോട്
September 6, 2023 10:53 pm

മൊബൈല്‍ ഫോണിന്റെ ബാറ്ററിക്ക് പകരം എംഡിഎംഎ തിരുകിക്കയറ്റിയ യുവാവ് പിടിയില്‍. പിലിക്കോട് മട്ടലായി സ്വദേശി കുന്നുമ്മല്‍ ഹൗസില്‍ സുബിന്‍ രാജ് (26) ആണ് അറസ്റ്റിലായത്. ചന്തേര ഇന്‍സ്‌പെക്ടര്‍ ജി പി മനുരാജും സംഘവും പടന്ന പെട്രോള്‍ പമ്പിന് സമീപം വാഹന പരിശോധനക്കിടെയാണ് ഇയാളെ പിടികൂടിയത്. യുവാവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് എം ഡി എം എ കണ്ടെത്തിയത്. 0.9 ഗ്രാം എം ഡി എം എ കണ്ടെത്തി. ഓട്ടോറിക്ഷയിറങ്ങി നടന്നുപോകുന്നതിനിടെയായിരുന്നു പരിശോധന. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Eng­lish Summary:Drugs to replace mobile phone bat­ter­ies; Youth arrest­ed with MDMA
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.