24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 16, 2023
November 15, 2023
November 14, 2023
November 14, 2023
November 14, 2023
November 11, 2023
November 9, 2023
November 4, 2023
October 19, 2023
September 7, 2023

ആലുവയില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ മകള്‍ ക്രൂര ബലാത്സംഗത്തിനിരയായി: നാട്ടുകാര്‍ കണ്ടെത്തിയ ചോരയൊലിച്ച നിലയില്‍

Janayugom Webdesk
ആലുവ
September 7, 2023 9:00 am

ആലുവയിൽ വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന ഒമ്പത് വയസുകാരിയെ എടുത്തു കൊണ്ട് പോയി പീഡിപ്പിച്ചു. കീഴ്മാട് പഞ്ചായത്ത് 19 വാർഡിൽ എടയപ്പുറം ചാത്തൻപുരത്ത് വീട്ടിൽ മാതാപിതാക്കളോടൊപ്പം ഉറങ്ങി കിടന്നിരുന്ന അതിഥി തൊഴിലാളികളുടെ മകളാണ് പീഡനത്തിനിരയായത്. ഇന്നലെ രാത്രി 12.30 യോടെ കുട്ടിയെ കാണാതായിരുന്നതായാണ് വിവരം. അന്വേഷിച്ചിറങ്ങിയവർ ഇന്ന് പുലർച്ചെയോടെ തൊട്ടടുത്ത പാടശേഖരത്ത് നിന്ന് ചോരയൊലിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ കണ്ടെത്തിയ നാട്ടുകാര്‍ ഉടൻ നാട്ടുകാർ പോലീസിൽ അറിയിച്ചു. 

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സഹകരണ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തു. ആലുവ സ്വകാര്യ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് കുട്ടി. സമീപത്തെ സി.സി.ടി.വികളിൽ നിന്ന് പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് പ്രതിയെന്നാണ് സൂചന. അസമയത്ത് കുട്ടിയുമായി പോകുന്നത് അവ്യക്തമായി കണ്ട സമീപവാസി നാട്ടുകാരുമായി ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഉടൻ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞത്. കുട്ടിയുമായി നാട്ടുകാർ തിരിച്ച് വീട്ടിൽ എത്തിയപ്പോഴാണ് കുട്ടി വീട്ടിലില്ലാത്ത കാര്യം വീട്ടുകാർ അറിയുന്നത്. പത്ത് വർഷത്തോളമായി എടപ്പുറത്ത് വിവിധ ജോലികൾ ചെയ്ത് ജീവിക്കുന്നവരാണ് കുട്ടിയുടെ കുടുംബം. ഒരു വീട്ടിൽ രണ്ട് അതിഥി തൊഴിലാളികളുടെ കുടുംബഗങ്ങളാണ് കഴിഞ്ഞിരുന്നത്.

Eng­lish Sum­ma­ry: Child raped in Alu­va again

You may also like this video

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.