19 December 2024, Thursday
KSFE Galaxy Chits Banner 2

സിറ്റി ഗ്യാസ് പദ്ധതി: തിരുവനന്തപുരത്ത് യൂണിറ്റിന് അഞ്ച് രൂപ കുറച്ചു

Janayugom Webdesk
തിരുവനന്തപുരം
September 7, 2023 11:55 am

സിറ്റിഗ്യാസ് പദ്ധതിയുടെ ഗാര്‍ഹിക പിഎന്‍ജി ഉപയോക്താക്കള്‍ക്ക് കൈ­ത്താങ്ങുമായി വിതരണക്കാരായ എ ജി ആന്റ് പ്രഥം കമ്പനി. തിരുവനന്തപുരം ജില്ലയിലെ ഗാര്‍ഹിക പിഎന്‍ജി വില യൂണിറ്റിന് അഞ്ച് രൂപ കുറച്ചതായി കമ്പനി അറിയിച്ചു. ഉത്സവകാലം പരിഗണിച്ച് ഈ മാസം ഒന്ന് മുതലാണ് അഞ്ച് രൂപ കുറച്ചത്. തിരുവനന്തപുരത്തെ പിഎന്‍ജി കണക്ഷനുകൾ കൂടുതൽ ഉപഭോക്തൃ സൗഹൃദവും സൗകര്യപ്രദവുമാക്കാനുള്ള പ്രതിബദ്ധത തുടരുമെന്ന് എജി ആന്റ് പ്രഥം വ്യക്തമാക്കി. തികച്ചും പരിസ്ഥിതി സൗഹൃദവും ചെലവു കുറഞ്ഞതുമായ സിറ്റി ഗ്യാസ് പദ്ധതിയെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് കമ്പനി ശ്രമിച്ചു വരികയാണ്. 

എ ജി ആന്റ് പ്രഥമിന്റെ പിഎന്‍ജി കണക്ഷനുകൾ ഏറ്റവും മികച്ച സുരക്ഷയാണ് ഉറപ്പ് വരുത്തുന്നത്. ഏറെ സൗകര്യ പ്രദവുമായ ഇതിന് താരതമ്യേന ചെ­ലവ് കുറവാണെന്ന് മാത്രമല്ല പരമ്പരാഗതമായി ഉപയോഗിക്കുന്ന എല്‍പിജിക്ക് പകരം നിൽക്കുന്നവയുമാണ്. പിഎൻജി യിലേക്ക് മാറുന്ന ഉപഭോക്താക്കൾക്ക് എൽപിജി സിലിണ്ടറുകൾ ഉപയോഗിക്കുന്നവരെക്കാൾ 15 മുതൽ 25 ശതമാനം സാമ്പത്തിക ലാഭവും ആനുകൂല്യങ്ങളും ലഭിക്കും. 

തിരുവനന്തപുരത്ത് വെട്ടുകാട്, ശംഖുംമുഖം, ചാക്ക, പെരുന്താനി, പാൽക്കുളങ്ങര, മുട്ടത്തറ,ശ്രീകണ്ഠേശ്വരം, കമലേശ്വരം, ശ്രീവരാഹം എന്നിവിടങ്ങളിലായി ഇതുവരെ 150 കിലോമീറ്റർ ദൂരം ഗാർഹിക പിഎൻജി പൈപ്പ് ലൈൻ സ്ഥാപിച്ചുകഴിഞ്ഞു. ഇനി വള്ളക്കടവ്, വലിയതുറ, പുത്തൻ പള്ളി, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, മാണിക്യവിളാകം, പൂന്തു­റ, കടകംപള്ളി, കരിക്കകം, ആനമുഖം, ആക്കുളം, മെഡിക്കൽ കോളജ്, ചെറുവിക്കൽ, കുളത്തൂർ, ആറ്റിപ്ര എന്നീ ഭാഗത്തേക്കു കൂടി പൈപ്പ് കണക്ഷനുകൾ സ്ഥാപിക്കാനാണ് തീരുമാനം. തിരുവനന്തപുരം നിവാസികൾക്ക് പു­തിയ കണക്ഷനുകൾക്കും അതുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും സംശയദൂരീകരണത്തിനും ടോൾഫ്രീ നമ്പർ ആയ +1800- 2021–999 എന്ന നമ്പറിൽ വിളിക്കാം.

Eng­lish Sum­ma­ry: City Gas Project: Thiru­vanan­tha­pu­ram reduced by Rs.5 per unit

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.