17 June 2024, Monday

Related news

June 12, 2024
June 12, 2024
June 12, 2024
June 4, 2024
May 27, 2024
May 14, 2024
May 8, 2024
May 5, 2024
April 16, 2024
April 12, 2024

പ്രശസ്ത കാർട്ടൂണിസ്റ്റ് അജിത് നൈനാൻ അന്തരിച്ചു

Janayugom Webdesk
മൈസൂരു
September 8, 2023 4:19 pm

രാഷ്ട്രീയ കാർട്ടൂണുകളിലൂടെ ശ്രദ്ധേയനായ അജിത് നൈനാൻ (68) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ മൈസൂരുവിലെ ഫ്ലാറ്റിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്ത്യ ടുഡേയിലെ ‘സെന്റർ സ്റ്റേജ്’, ടൈംസ് ഓഫ് ഇന്ത്യയിലെ ‘നൈനാൻസ് വേൾഡ്’ കാർട്ടൂൺ പരമ്പരകൾ ഏറെ പ്രശസ്തതമായിരുന്നു. ബാലമാസികയായ ടാർഗറ്റിലെ ‘ഡിറ്റക്ടീവ് മൂച്ച്‌വാല’ ജനപ്രിയ കാർട്ടൂൺ കഥാപാത്രങ്ങളിലൊന്നാണ്. ഇന്ത്യൻ എക്‌സ്പ്രസിലും ഔട്ട്‌ലുക്കിലും ജോലി ചെയ്തിട്ടുണ്ട്.

ടൈംസ് ഓഫ് ഇന്ത്യയിൽ ‘ജസ്റ്റ് ലൈക്ക് ദാറ്റ്’ എന്ന പേരിൽ ദിനംപ്രതി കാർട്ടൂൺ പ്രസിദ്ധീകരിച്ചിരുന്നു. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ‘പൊളി ട്രിക്‌സ്’ എന്ന പേരിൽ കാർട്ടൂൺ പരമ്പരയും ചെയ്തു.

1955 മേയ് 15ന് ഹൈദരാബാദിൽ മലയാളികളായ എ.എം മാത്യുവിന്റെയും ആനി മാത്യുവിന്റെയും മകനായാണ് ജനനം. വിഖ്യാത കാർട്ടൂണിസ്റ്റ് അബു എബ്രഹാമിന്റെ സഹോദരീ പുത്രനാണ്. എലിസബത്ത് നൈനാനാണ് ഭാര്യ. സംയുക്ത, അപരാജിത എന്നിവർ മക്കളാണ്.

Eng­lish sum­ma­ry; Famous car­toon­ist Ajit Nainan passed away
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.