18 May 2024, Saturday

Related news

May 16, 2024
May 11, 2024
May 11, 2024
May 10, 2024
May 8, 2024
May 4, 2024
May 2, 2024
April 30, 2024
April 28, 2024
April 27, 2024

ആഡംബരത്തില്‍ ആറാടി ജി 20 ഉച്ചകോടി ; സംസ്കാരിക പൈതൃകവും കലകളും പടിക്ക് പുറത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
September 8, 2023 8:22 pm

രാജ്യതലസ്ഥാനത്ത് ആരംഭിച്ച ജി20 ഉച്ചകോടിയെ ആഡംബരത്തിന്റെ വേദിയാക്കി മാറ്റി മോഡി സര്‍ക്കാര്‍. പ്രധാനപ്പെട്ട രാഷ്ട്രത്തലവന്മാര്‍ വീട്ടു നില്‍ക്കുന്ന ഉച്ചകോടിയെ ഗംഭീരമാക്കാനുള്ള ശ്രമത്തിനിടയില്‍ രാജ്യത്തിന്റെ പാരമ്പര്യവും തനത് കലകളും വിസ്മരിച്ച മോഡി സര്‍ക്കാര്‍ പൊങ്ങച്ചം കാട്ടാനും ഇല്ലാത്ത മേനി നടിക്കാനുമാണ് ശ്രമിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ചടങ്ങുകള്‍ എല്ലാം ഹിന്ദുമയമാക്കി രാജ്യത്തെ ഹിന്ദു രാഷ്ട്രമെന്ന പ്രതീതി സൃഷ്ടിക്കാനുള്ള വെപ്രാളത്തില്‍ അഭിരമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പൗരന്‍മാര്‍ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങള്‍ തുണികെട്ടി മറയ്ക്കുകയും ചെയ്തു.

1966 ല്‍ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അംസബ്ലിയില്‍ എം എസ് സുബ്ബലക്ഷ്മി അവതരിപ്പിച്ച സംഗീത കച്ചേരി ലോകനേതാക്കളുടെ ആദരവ് ഏറ്റുവാങ്ങിയ സ്ഥാനത്താണ് മോഡി സര്‍ക്കാര്‍ തട്ടിക്കൂട്ട് കലാരൂപങ്ങള്‍ പ്രദര്‍ശിപ്പിച്ച് കൈയടി നേടാന്‍ ശ്രമിക്കുന്നത്. അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയിലെ മാഡിസണ്‍ സ്ക്വയറില്‍ പണ്ഡിറ്റ് രവിശങ്കര്‍ പ്രസാദിന്റെ സിത്താര്‍ മാന്ത്രികതയില്‍ അഭിരമിച്ച കാണികളുടെ പകുതി പോലും കണികള്‍ ഇല്ലാത്ത വേദിയിലാണ് മോഡിയുടെയും കൂട്ടരുടെയും കലാപ്രകടനം. ഇന്ത്യന്‍ കലകളെയും പാരമ്പര്യത്തെയും അംഗീകരിച്ച ലോകം പക്ഷെ മോഡിയുടെ ആഡംബര പ്രകടനപരതയെ അംഗീകരിക്കില്ലെന്ന് മാധ്യമപ്രവര്‍ത്തകനായ സഞ്ജയ് ഭാരു പറഞ്ഞു.
കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ച ഭാരത മണ്ഡപത്തിലാണ് വിശിഷ്ട വ്യക്തിക്കള്‍ക്ക് വേണ്ടിയും പ്രതിനിധികള്‍ക്ക് വേണ്ടിയും കലാപ്രകടനങ്ങളും മറ്റ് പരിപാടികളും ആസൂത്രണം ചെയ്തിരിക്കുന്നത്. എന്നാല്‍ ചരിത്ര പ്രസിദ്ധമായ കുത്തബ് മീനാര്‍— ഹുമയുണിന്റെ ശവകൂടീരം എന്നിവ കറുപ്പിന്റെ മേലങ്കി ചാര്‍ത്തി നില്‍ക്കുന്നത് ഇതിനകം ചര്‍ച്ചയായി. വികലമായ ഉദ്യോഗസ്ഥ സംവിധാനത്തിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയുടെയും കഴിവുകേടിന്റെയും ഉത്തമ ഉദാഹരണമാണ് മോഡിയും സംഘവും നടത്തുന്ന ഗിമ്മിക്കുകള്‍. സ്വര്‍ണം- വെളളി പാത്രത്തില്‍ ഭക്ഷണം, മഹാരാജ താലി എന്നിവയാണ് പ‍‍ഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഒരുക്കിയിരിക്കുന്നത്.

തലസ്ഥാനത്തെ ചേരികള്‍ തുണികെട്ടി മറച്ച മോഡിയും സംഘവും ഇന്ത്യയുടെ മറ്റൊരു മുഖവും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നില്‍ കാഴ്ചവെയ്ക്കുന്നുണ്ട്. രാജ്യത്തിന്റെ ഔദ്യോഗിക മുദ്രയില്‍ ആലേഖനം ചെയ്തിരുന്ന കടുവയുടെയും ആനയുടെയും ചിത്രത്തിന് പകരം സിംഹത്തിന്റെ ചിത്രം മാത്രമാണ് ഉച്ചകോടിയില്‍ വിതരണം ചെയ്ത ക്ഷണക്കത്തില്‍ പ്രിന്റ് ചെയ്തിരിക്കുന്നത്. ഇന്ത്യ സിംഹത്തിന്റെ മാത്രം രാജ്യമാണോ എന്ന് സംശയം ജനിപ്പിക്കുന്ന വിധമുള്ള ക്ഷണക്കത്ത് ഇതിനകം ചര്‍ച്ചയായി. ഇല്ലാത്ത പത്രാസ് കാട്ടാനായി പാരമ്പര്യ കലകളെയും സംസ്കാരത്തെയും പാടെ മറന്നുകൊണ്ടുള്ള നാടകമാണ് ഡല്‍ഹിയില്‍ അരങ്ങേറുന്നതെന്നാണ് ആക്ഷേപം.

Eng­lish sum­ma­ry; g20-summit-in-luxury-cultural-heritage-and-arts-are-out-of-step

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.