ഇസ്രയേല്‍ ചാര സോഫ്റ്റ്‌വേറായ പെഗാസസിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ ആപ്പിള്‍ അടിയന്തര സുരക്ഷാ അപ്ഡേറ്റുകള്‍ പുറത്തിറക്കി. സർക്കാർ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന വാഷിങ്ടൺ ഡിസിയിലെ ഒരു ഉദ്യോഗസ്ഥന്റെ ഫോണിൽ പെഗാസസ് എ കണ്ടെത്തിയിരുന്നു. ഇന്റർനെറ്റിൽ നടക്കുന്ന അതിക്രമ സംഭവങ്ങൾ നിരീക്ഷിക്കുന്ന സിറ്റിസൺ ലാബ് എന്ന ഗ്രൂപ്പാണ് പ്രശ്നം ആപ്പിളിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
ഐഒഎസിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് (16.6) ഹാക്ക് ചെയ്യാൻ ശ്രമിച്ചിരിക്കുന്നത്. സീറോ-ക്ലിക്ക് വൾനറബിലിറ്റി എന്ന മാർഗമാണ് ഹാക്കർമാർ ഉപയോഗിച്ചത്. സീറോ-ക്ലിക്ക് വൾനറബിലിറ്റി ഹാക്കിങ്ങിൽ ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്യേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ ഫോൺ ഹാക്ക് ചെയ്യാൻ സാധിക്കുമെന്നതാണ് പ്രത്യേകത. ഈ രീതിയിലൂടെയാണ് ഫോണ്‍ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചത്.
ഒരു വ്യക്തി അവരുടെ ഫോണിൽ എന്താണ് ചെയ്യുന്നതെന്ന് പെഗാസസ് ഉപയോഗിച്ച് ഹാക്കർക്ക് രഹസ്യമായി നിരീക്ഷിക്കാൻ സാധിക്കും. ഹാക്കിങ് നടന്ന സമയം തന്നെ സിറ്റിസൺ ലാബ് പ്രശ്നം കണ്ടെത്തി. ഇതോടെയാണ് ഏറ്റവും പുതിയ സോഫ്‌റ്റ്‌വെയറുകളുള്ള ഐഫോണുകളിൽ പോലും ഹാക്കർമാർക്ക് കടക്കാൻ കഴിയുമെന്ന് കണ്ടെത്തിയത്.
പുതിയ അപ്ഡേറ്റ് ഉപയോഗിച്ച് രണ്ട് സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കമ്പനിക്ക് സാധിച്ചെന്നാണ് റിപ്പോർട്ട്.
English summary; Apple releases Pegasus surveillance emergency security updates for iPhone
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.