22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 19, 2026
January 19, 2026
January 17, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ട്രംപിന്റെ തെരഞ്ഞെടുപ്പ് അന്വേഷണവുമായി സഹകരിച്ചില്ല; മുന്‍ സഹായിയെ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചു

Janayugom Webdesk
വാഷിങ്ടണ്‍
September 8, 2023 10:42 pm

2020 ലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചുള്ള അന്വേഷണവുമായി സഹകരിക്കാൻ വിസമ്മതിച്ചതിനെ തുടര്‍ന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുൻ സഹായി പീറ്റർ നവാരോയെ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചു. യുഎസ് കോൺഗ്രസിന്റെ അന്വേഷണത്തെ അവഗണിച്ചുകൊണ്ട് നവാരോ നിയമത്തിന് അതീതമായി പ്രവർത്തിച്ചുവെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. രണ്ട് കോടതിയലക്ഷ്യ കേസുകളിലായി ഓരോന്നിനും ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കും. രണ്ട് ദിവസം നീണ്ട വിചാരണയ്‌ക്കൊടുവിൽ നാല് മണിക്കൂറിലെ ചർച്ചകൾക്ക് ശേഷമാണ് 12 അംഗ ജൂറി, നവരോ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ട്രംപിന്റെ മറ്റൊരു പ്രധാന സഖ്യകക്ഷിയായ മുൻ തന്ത്രജ്ഞൻ സ്റ്റീവ് ബാനനെ കഴിഞ്ഞ വർഷം കോൺഗ്രസിനെ അവഹേളിച്ചതിന് ശിക്ഷിച്ചിരുന്നു.
2022 ഫെബ്രുവരിയിൽ പ്രതിനിധി സഭ സെലക്ട് കമ്മിറ്റി സമൻസ് നൽകിയിരുന്നെങ്കിലും ആവശ്യപ്പെട്ട ഇമെയിലുകളോ രേഖകളോ കൈമാറുകയോ ഡെമോക്രാറ്റിക് നേതൃത്വത്തിലുള്ള പാനലിന് മുന്നിൽ മൊഴിനൽകാൻ ഹാജരാകുകയോ ചെയ്തില്ല

മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുതിർന്ന വ്യാപാര ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച നവാരോയ്ക്ക്, 2022 ഫെബ്രുവരിയിൽ കമ്മിറ്റി സമൻസ് നൽകിയിരുന്നു. എന്നാൽ ആവശ്യപ്പെട്ട ഇമെയിലുകളോ രേഖകളോ അദ്ദേഹം കൈമാറുകയോ ഡെമോക്രാറ്റിക് നേതൃത്വത്തിലുള്ള പാനലിന് മുന്നിൽ മൊഴിനൽകാൻ ഹാജരാകുകയോ ചെയ്തില്ല. 2020 ലെ തിരഞ്ഞെടുപ്പിന്റെ സർട്ടിഫിക്കേഷൻ വൈകിപ്പിച്ചതിനെക്കുറിച്ച് നവാരോയെ ചോദ്യം ചെയ്യേണ്ടിയിരുന്നതായി കമ്മിറ്റി പാനലിന്റെ മുൻ സ്റ്റാഫ് ഡയറക്ടർ കോടതിയിൽ മൊഴി നൽകി. 2022 ജൂണിൽ ടെന്നസിയിലെ നാഷ്വില്ലിലേക്കുള്ള വിമാനത്തിൽ കയറുന്നതിനിടെയാണ് വാഷിംഗ്ടൺ വിമാനത്താവളത്തിൽ വച്ച് എഫ്ബിഐ ഏജന്റുമാർ നവാരോയെ അറസ്റ്റ് ചെയ്തത്. സമൻസ് നൽകിയത് ഗൗരവമായി കാണാതിരുന്നതാണ് അറസ്റ്റിന് കാരണമെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.

അതേസമയം, വൈറ്റ് ഹൗസിലെ ചില ആശയവിനിമയങ്ങൾ മറച്ചുവയ്ക്കുന്ന എക്സിക്യൂട്ടീവ് പ്രിവിലേജ് വിനിയോഗിക്കാൻ ട്രംപ് തന്നോട് നിർദ്ദേശിച്ചതായി കമ്മിറ്റിയോട് ബന്ധപ്പെട്ടപ്പോൾ നവാരോ പറഞ്ഞിരുന്നു.

Eng­lish sum­ma­ry; A for­mer aide was con­vict­ed of con­tempt of court for not coop­er­at­ing with Trump’s elec­tion investigation

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.