6 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 5, 2024
November 5, 2024
November 2, 2024
November 1, 2024
October 31, 2024
October 31, 2024
October 31, 2024
October 30, 2024
October 30, 2024
October 29, 2024

ജി20ഉച്ചകോടി: അത്താഴ വിരുന്നില്‍ മല്ലികാര്‍ജ്ജുന്‍ഖാര്‍ഗയെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
September 9, 2023 1:00 pm

ഇന്ത്യ ആതിഥ്യമരുളുന്ന ജി20ഉച്ചകോടിയോട് അനുബന്ധിച്ചുള്ള അത്താഴ വിരുന്നില്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് ക്ഷണമില്ല. ഇതില്‍ പ്രതിഷേധമറിച്ച് കോണ്‍ഗ്രസ് രംഗത്തു വന്നു .രാഹുല്‍ ഗാന്ധി എംപി, പി ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചു.

ജനാധിപത്യമോ പ്രതിപക്ഷമോ ഇല്ലാത്ത രാജ്യങ്ങളിൽ മാത്രമേ ഇത് സംഭവിക്കൂ എന്നാണ് ചിദംബരത്തിന്‍റെ വിമര്‍ശനം. ലോകനേതാക്കള്‍ക്കുള്ള അത്താഴ വിരുന്നിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്ത ജനാധിപത്യ രാജ്യമെന്നത് മറ്റെവിടെയും സങ്കല്‍പ്പിക്കാനാവില്ലെന്ന് ചിദംബരം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. ജനാധിപത്യമോ പ്രതിപക്ഷമോ ഇല്ലാത്ത രാജ്യങ്ങളിൽ മാത്രമേ ഇത് സംഭവിക്കൂ. ജനാധിപത്യവും പ്രതിപക്ഷവും ഇല്ലാതാകുന്ന ഘട്ടത്തിലേക്ക് ഇന്ത്യ, അതായത് ഭാരതം എത്തിയിട്ടില്ലെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്ന് ചിദംബരം കുറിച്ചു.

ഇന്ത്യയിലെ ജനസംഖ്യയുടെ 60 ശതമാനത്തിന്‍റെ നേതാവിനെ കേന്ദ്ര സര്‍ക്കാര്‍ വിലമതിക്കുന്നില്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കേണ്ടതില്ലെന്നാണ് കേന്ദ്രത്തിന്‍റെ തീരുമാനം. എന്തുകൊണ്ടാണ് അവര്‍ അങ്ങനെ ചെയ്യുന്നതെന്നും എന്തുതരം ചിന്താഗതിയാണെന്നും ജനങ്ങള്‍ ചിന്തിക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. യൂറോപ്യന്‍ പര്യടനത്തിനിടെ ബ്രസല്‍സിലാണ് രാഹുലിന്‍റെ പ്രതികരണം. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് നിര്‍ഭാഗ്യകരമാണെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ വിയോജിപ്പ് മാനിക്കണം.

ഒരു സോഷ്യലിസ്റ്റ് സമൂഹത്തിൽ പ്രതിപക്ഷ നേതാക്കൾക്ക് വളരെ പ്രധാനപ്പെട്ട പങ്കുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ജി20 ഉച്ചകോടിയുടെ ഉദ്ഘാടന ദിവസമായ ഇന്ന് ഡല്‍ഹിയിലെ ലെ ഭാരത് മണ്ഡപത്തിലെ ഹാളിൽ പ്രസിഡന്റ് ദ്രൗപതി മുർമുവാണ് അത്താഴ വിരുന്ന് ഒരുക്കുന്നത്. മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിങ്, എച്ച്‌ ഡി ദേവഗൗഡ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവര്‍ക്ക് ക്ഷണമുണ്ട്. മുകേഷ് അംബാനി, ഗൌതം അദാനി ഉള്‍പ്പെടെ 500 വ്യവസായികളെ വിരുന്നിലേക്ക് ക്ഷണിച്ചെന്ന സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവന്നിരിക്കുന്നു

Eng­lish Summary:
G20 sum­mit: Con­gress protests over not invit­ing Mallikar­junkhar­ga to dinner

You may also like this video:

TOP NEWS

November 6, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.