25 December 2025, Thursday

Related news

December 25, 2025
December 25, 2025
December 25, 2025
December 24, 2025
December 22, 2025
December 22, 2025
December 22, 2025
December 22, 2025
December 21, 2025
December 21, 2025

മകനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച പിതാവിനെ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു

Janayugom Webdesk
ന്യൂഡല്‍ഹി
September 9, 2023 6:49 pm

ഡല്‍ഹിയില്‍ മകനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച പിതാവിനെ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു. ഓഖ്‌ല ഫേസ് രണ്ടിലെ സഞ്ജയ് കോളനിയില്‍ വെള്ളിയാഴ്ച രാത്രി 11 നായിരുന്നു സംഭവം. മുപ്പത്തിയെട്ടുകാരനായ മുഹമ്മദ് ഹനീഫയാണ് കൊല്ലപ്പെട്ടത്.
മുഹമ്മദ് ഹനീഫയുടെ പതിനാല് വയസുള്ള മകന്‍ റോഡരികില്‍വെച്ചിരുന്ന തന്റെ സൈക്കിള്‍ എടുക്കാന്‍ പുറത്തേക്ക് പോയിയിരുന്നു. ഈ സമയം ഒരു സംഘം ആണ്‍കുട്ടികള്‍ ബൈക്കിന് പുറത്തും ചിലര്‍ നിലത്തും ഇരുന്നിരുന്നു. 

വഴിയില്‍ നിന്ന് മാറാന്‍ കുട്ടി ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയ്യാറായില്ല. ഇതിനെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മകനെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കുന്നതിനായി ഓടിയെത്തിയ ഹനീഫയെ സംഘം ഇഷ്ടികകൊണ്ട് മര്‍ദിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് എത്തി ഇദ്ദേഹത്തെ എയിംസ് ട്രോമ സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. 

Eng­lish Summary:The father was beat­en to death with a brick when he tried to stop him from beat­ing his son
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.