29 January 2026, Thursday

Related news

January 25, 2026
January 24, 2026
January 23, 2026
January 22, 2026
January 19, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026

നയന സൂര്യയുടെ മരണം ഹൃദയാഘാതം മൂലമെന്ന് മെഡിക്കൽ ബോർഡ്

Janayugom Webdesk
തിരുവനന്തപുരം
September 10, 2023 9:29 am

യുവസംവിധായക നയന സൂര്യയുടെ മരണം കൊലപാതകമല്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്. ഇതുസംബന്ധിച്ച അന്തിമ റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറി. ഹൃദയാഘാത(മയോ കാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷൻ)മാണ് മരണത്തിന് കാരണമായതെന്നാണ് മെഡിക്കൽ ബോർഡിന്റെ കണ്ടെത്തൽ. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചേക്കും. 

2019 ഫെബ്രുവരി 24നാണ് ന­യന സൂര്യ(28)യെ തിരുവനന്തപുരം ആൽത്തറ നഗറിലെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണമാണെന്ന് കരുതിയെങ്കിലും, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ ക്ഷതമേറ്റ പാടുകളുണ്ടെന്ന് വ്യക്തമാക്കിയതും പരിക്കിനെക്കുറിച്ചുള്ള പരാമർശങ്ങളും സംശയത്തിനിടയാക്കി. തുടർന്ന് നയനയുടെ സുഹൃത്തുക്കളും കുടുംബവും ദുരൂഹത ഉന്നയിച്ച് രംഗത്തെത്തിയതോടെയാണ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. ശരീരത്തിൽ കാണപ്പെട്ട പരിക്കുകൾ മരണ കാരണമല്ലെന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ. 

Eng­lish Sum­ma­ry: The med­ical board said that Nayana Surya’s death was due to heart attack

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 29, 2026
January 29, 2026
January 29, 2026
January 29, 2026
January 29, 2026
January 29, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.