22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 20, 2024
October 28, 2023
October 13, 2023
October 10, 2023
September 29, 2023
September 10, 2023
July 28, 2023
July 25, 2023
July 11, 2023

എഐ കാമറകൾ സ്ഥാപിച്ചതോടെ നിയമലംഘനങ്ങൾ കുറഞ്ഞു: മന്ത്രി ആന്റണി രാജു

Janayugom Webdesk
അങ്കമാലി
September 10, 2023 9:26 pm

എഐ കാമറകൾ സ്ഥാപിച്ചതോടെ ഗതാഗത നിയമലംഘനങ്ങൾ കുറഞ്ഞതായി ഗതാഗത മന്ത്രി ആന്റണി രാജു . നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സിനായി സംഘടിപ്പിച്ച സുരക്ഷയാനം നേതൃത്വ പരിശീലന ക്യാമ്പിന്റെയും പീസ് (പ്രോജക്ട് ഓൺ ആക്സിഡന്റ് ഫ്രീ കാമ്പസ് എൻവയോൺമെന്റ്) പദ്ധതിയുടെയും ഐഡിടിആർ എക്സ്റ്റൻഷൻ സെന്ററിന്റെയും ഉദ്ഘാടനം കറുകുറ്റി എസ്‌സിഎംഎസ് കോളജിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

എഐ കാമറകൾ സ്ഥാപിക്കുന്നതിന് മുമ്പായി സംസ്ഥാനത്ത് ഒരു മാസം നാലര ലക്ഷം ഗതാഗത നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജൂൺ മാസത്തിൽ കാമറകൾ സ്ഥാപിച്ചതോടെ ഇത് രണ്ടരലക്ഷമായി കുറഞ്ഞു. റോഡ് അപകടങ്ങളുടെ എണ്ണവും കുറയ്ക്കാൻ സാധിച്ചു. ഇതുവഴി 300 പേരുടെ ജീവൻ രക്ഷിക്കാനും റോഡ് അപകടങ്ങളിൽപ്പെട്ട് ചികിത്സ തേടുന്നവരുടെ എണ്ണവും കുറയ്ക്കാനും കഴിഞ്ഞു. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് തെളിയിച്ചുകൊണ്ട് വിഐപികൾ മുതൽ സാധാരണക്കാർ വരെ നടത്തുന്ന നിയമലംഘനങ്ങൾ എഐ കാമറ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എഐ കാമറകൾ ഗുണകരമാണെന്ന് തെളിയിക്കാൻ സംസ്ഥാനത്തിന് സാധിച്ചു. ഇരുചക്ര വാഹനങ്ങളിൽ വേഗനിയന്ത്രണം ഏർപ്പെടുത്തിയതോടെ അപകടങ്ങൾ കുറയ്ക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു. 

പുതുതലമുറയിൽ ഗതാഗത റോഡ് നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയായ പ്രോജക്ട് ഓൺ ആക്സിഡന്റ് ഫ്രീ കാമ്പസ് എൻവയോൺമെന്റ്(പീസ് ) 100 എൻജിനീയറിങ് കോളജുകളിൽ ആരംഭിക്കുന്നതിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ റോജി എം ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു. 

Eng­lish Summary:Violations reduced with instal­la­tion of AI cam­eras: Min­is­ter Antony Raju
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.