26 December 2025, Friday

യുഎസ് ഓപ്പണ്‍ കിരീടം ഗൗഫിന്

Janayugom Webdesk
ന്യൂയോര്‍ക്ക്
September 10, 2023 11:00 am

യുഎസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട് യുഎസിന്റെ കൊക്കോ ഗൗഫ്. വനിതാ സിംഗിള്‍സില്‍ ബെലാറുസിന്റെ അര്യാന സബലങ്കയെ വീഴ്ത്തിയാണ് ഗൗഫിന്റെ കന്നി യുഎസ് ഓപ്പണ്‍ കിരീടം. 19കാരിയായ ഗൗഫിന്റെ ആദ്യ ഗ്രാന്‍ഡ്സ്‌ലാം കിരീടം കൂടിയാണിത്. ആർതുർ ആഷെ സ്റ്റേഡിയത്തിൽ രണ്ട് മണിക്കൂറും ആറ് മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് ഗൗഫ് യുഎസ് ഓപ്പണിൽ മുത്തമിട്ടത്. സ്കോർ: 2–6, 6–3, 6–2.

ആദ്യം സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു കോക്കോയുടെ മുന്നേറ്റം. ഈ വർഷം ജൂലൈയിൽ നടന്ന വിംബിൾ‍‍ഡൻ ടെന്നിസിൽ ആദ്യ റൗണ്ടിൽ പുറത്തായ ഗൗഫിന്റെ ഗംഭീര തിരിച്ചുവരവു കൂടിയാണിത്. കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപ്പണിലും താരം തോൽവിയിലേക്കു വീണിരുന്നു. ഫ്രഞ്ച് ഓപ്പണിൽ താരത്തിനു രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. ട്രേസി ഓസ്റ്റിനും, സെറീന വില്യംസിനും ശേഷം യുഎസ് ഓപ്പൺ വിജയിക്കുന്ന മൂന്നാമത്തെ അമേരിക്കൻ കൗമാര താരമാണ് കൊക്കോ ഗൗഫ്. ഇതോടെ ലോക മൂന്നാം നമ്പര്‍ താരമായി ഗൗഫിന്റെ റാങ്കിങ് ഉയരും. 

Eng­lish Summary:Gauff wins US Open

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.