22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 28, 2024
November 27, 2024
November 15, 2024
October 28, 2024
October 25, 2024
October 24, 2024
October 23, 2024
October 20, 2024
October 19, 2024
October 11, 2024

വിമാനത്തിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ യാത്രക്കാരൻ അറസ്റ്റിൽ

Janayugom Webdesk
ഗുവാഹത്തി
September 11, 2023 8:05 pm

ഇൻഡി​ഗോ വിമാനത്തിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ യാത്രക്കാരൻ അറസ്റ്റിൽ. മുംബൈ- ​ഗുവാഹത്തി വിമാനത്തിലാണ് സംഭവം. രാത്രി വിമാനത്തിലെ ലൈറ്റ് മങ്ങിയ സമയം സീറ്റി​െൻറ ആംറെസ്റ്റ് ഉയർത്തിയ ശേഷം മോശമായി പെരുമാറിയെന്നാണ് പരാതി.

വിമാനം ഗുവാഹത്തി വിമാനത്താവളത്തിൽ എത്തിയ ശേഷം ഉടനെ പൊലീസിന് കൈമാറിയെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. സംഭവത്തിൽ യുവതിയുടെ പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആവശ്യമെങ്കിൽ പൊലീസ് അന്വേഷണത്തിന് വേണ്ട സഹായം നൽകുമെന്നും എയർലൈൻ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

താൻ ഉറങ്ങുകയായിരുന്നെന്നും ആംറെസ്റ്റ് ഉയർത്തി ഇയാൾ തന്നോട് അടുത്തിരിക്കുന്നത് കണ്ടാണ് ഉണർന്നതെന്നും യുവതി പറഞ്ഞു. സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്കാകുലയായ താൻ ഉറങ്ങുന്നത് പോലെ നടിക്കുകയും അയാൾ അവിടെനിന്ന് എഴുന്നേറ്റ് പോകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു. എന്നാൽ, അയാൾ കൂടുതൽ അടുത്തെത്തി ത​െൻറ ശരീരത്തിൽ പിടിക്കുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു.

Eng­lish sum­ma­ry; A pas­sen­ger who sex­u­al­ly assault­ed a woman on a flight was arrested

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.