സംസ്ഥാനത്ത് 14 തവണകളിലായി 12 കോടിയില്‍ പരം സൗജന്യ ഭക്ഷ്യ കിറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി അഡ്വ.ജി ആര്‍ അനില്‍. സൗജന്യ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ നല്ല രീതിയിലുള്ള സഹകരണമാണ് സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുള്ളത്. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് കമ്മീഷന്‍ ഇനത്തില്‍ രണ്ട് തവണകളിലായി 10 കോടിയില്‍പരം രൂപ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കിയിരുന്നതായും ജി സ്റ്റീഫന്റെ സബ്മിഷന് മറുപടി നല്‍കികൊണ്ട് ജി ആര്‍ അനില്‍ പറഞ്ഞു. സബ്മിഷനിലൂടെ ഉന്നയിച്ച കോവിഡുകാലത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നടത്തിയ എല്ലാ റേഷന്‍കടയുടമകള്‍ക്കും കമ്മീഷന്‍ തുക അനുവദിക്കണം എന്ന ആവശ്യത്തെക്കുറിച്ച് മുഖ്യമന്ത്രി, ധനമന്ത്രി എന്നിവരുമായി കൂടിയാലോചന നടത്താമെന്നും മന്ത്രി പറഞ്ഞു.’
തുടര്‍ന്നുള്ള കിറ്റുകള്‍ക്കും കമ്മീഷന്‍ നല്‍കണമെന്ന റേഷന്‍ വ്യാപാരികളുടെ ആവശ്യം സര്‍ക്കാര്‍ വിശദമായി പരിശോധിച്ചിരുന്നു. സര്‍ക്കാരിന്റെ കോവിഡ് കാലത്തെ തുടര്‍ന്നുള്ള സാമ്പത്തിക സാഹചര്യം കണക്കിലെടുത്തും ഏതെങ്കിലും ഒരു നിയമത്തിന് വിധേയമായല്ല കമ്മീഷന്‍ നല്‍കുന്നതിന് തീരുമാനം കൈക്കൊണ്ടത് എന്നതിനാലും സൗജന്യ കിറ്റ് വിതരണം ചെയ്തത് മനുഷ്യത്വപരമായ ഒരു സേവനമായി കണ്ട് കമ്മീഷന്‍ നല്‍കണമെന്ന അവകാശവാദത്തില്‍ നിന്ന് റേഷന്‍ വ്യാപാരികള്‍ പിന്‍മാറണമെന്ന് സര്‍ക്കാര്‍ നിലപാടെടുക്കുകയും ചെയ്തു. ഇതിനെതിരെ റേഷന്‍ വ്യാപാരികള്‍ ഹൈക്കോടതിതിയല്‍ ഹര്‍ജ്ജി സമര്‍പ്പിച്ചു. അതില്‍ അവര്‍ക്ക് അനുകൂലമായ വിധിയുമുണ്ടായി.
സര്‍ക്കാര്‍ ഈ വിധിക്കെതിരെ അപ്പീല്‍ ഫയല്‍ ചെയ്തിരുന്നു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 2022 മാര്‍ച്ച് 31ന് പുറപ്പെടുവിച്ച വിധി ന്യായത്തില്‍ സിംഗിള്‍ ബെഞ്ചിന്റെ വിധിക്ക് അനുസൃതമായി നടപടി സ്വീകരിക്കാനാണ് സര്‍ക്കാരിന് ഉത്തരവ് നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് കേസ് ഫയല്‍ ചെയ്ത കക്ഷികള്‍ക്ക് മാത്രം കമ്മീഷന്‍ നല്‍കിയാല്‍ മതിയെന്നാണ് ഇതോടൊപ്പം കോടതി നിര്‍ദ്ദേശിച്ചത്.
സുപ്രീം കോടതിയും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും പുറപ്പെടുവിച്ച വിധി ന്യായങ്ങളുടെ അടിസ്ഥാനത്തിലാണ് 2023 സെപ്റ്റംബര്‍ അഞ്ചിലെ ഉത്തരവ് പ്രകാരം WA Nos. 1965/2022, 1975/2022, 1976/2022 and 2002/2022 കേസുകളില്‍ കക്ഷി ആയിട്ടുള്ളവര്‍ക്ക് സൗജന്യ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്ത വകയില്‍ കമ്മീഷന്‍ നല്‍കുവാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവിട്ടത്. എന്നാല്‍ ജി സ്റ്റീഫന്‍ സബ്മിഷനിലൂടെ ഈ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന വിഷയമായതിനാല്‍ എന്തെങ്കിലും പരിഹാരം കാണുവാന്‍ കഴിയുമോ എന്ന കാര്യം പരിശോധിക്കാവുന്നതാണെന്ന് മന്ത്രി പറഞ്ഞു.
English Sammury: Commission for distribution of free food kit during covid, minister said that it can be verified
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.