19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 3, 2024
December 1, 2024
April 11, 2024
April 2, 2024
March 13, 2024
March 1, 2024
January 3, 2024
December 26, 2023
December 12, 2023

സനാതന ധര്‍മ്മം: ചര്‍ച്ച ഒഴിവാക്കണമെന്ന് പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ട് എംകെ സ്റ്റാലിൻ

Janayugom Webdesk
ചെന്നൈ
September 14, 2023 3:29 pm

സനാതൻ ധർമ്മ ചർച്ചകൾ ഒഴിവാക്കണമെന്നും പകരം ബിജെപി സര്‍ക്കാരിന്റെ അഴിമതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തണമെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ.
സനാതൻ ധർമ്മത്തെ സംരക്ഷിക്കാൻ ദിവസങ്ങൾക്കുമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോഡി തന്റെ മന്ത്രിസഭയിലെ സഹപ്രവർത്തകരോട് പറഞ്ഞത്, അദ്ദേഹം രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് സ്റ്റാലിന്‍ പ്രസ്താവനയിൽ പറഞ്ഞു.

കേന്ദ്രമന്ത്രിമാരിൽ ഒരാൾ സനാതന ധര്‍മ്മം ഒരു സംസാരവിഷയമാക്കാൻ ബോധപൂർവം ശ്രമിച്ചുകൊണ്ട് ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ദിവസവും ശ്രമിക്കുന്നു. പരാജയങ്ങൾ മറച്ചുവെക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങളിൽ നമ്മുടെ ജനങ്ങൾ ഇരയാകരുത്. അഴിമതിയെക്കുറിച്ചുള്ള ചർച്ചകൾ തടയാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും സനാതന ധർമ്മത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ശ്രദ്ധ തിരിക്കുകയാണെന്നും ദ്രാവിഡർ കഴകം നേതാവ് കെ വീരമണി ചൂണ്ടിക്കാട്ടി. “ബിജെപിയുടെ അഴിമതിയെക്കുറിച്ച് നമ്മൾ കൂടുതൽ സംസാരിക്കണം” എന്ന് വീരമണി അടിവരയിട്ടു. അതിനാൽ, തന്റെ പാർട്ടി കേഡർമാരോടും ഭാരവാഹികളോടും കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ നേതാക്കളോടും ബിജെപിയുടെ അഴിമതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സ്റ്റാലിൻ അഭ്യർത്ഥിച്ചു.

ഭാരത് മാല, ദ്വാരക എക്‌സ്പ്രസ് വേ പദ്ധതികൾ ഉൾപ്പെടെ കേന്ദ്ര പദ്ധതികളിൽ 7.50 ലക്ഷം കോടി രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും സിഎജി റിപ്പോർട്ട് അത് തുറന്നുകാട്ടിയെന്നും സ്റ്റാലിന്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Sanatan Dhar­ma: MK Stal­in asked par­ty work­ers to avoid discussion

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.