25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 10, 2024
November 8, 2024
November 8, 2024
November 7, 2024
November 5, 2024
November 2, 2024
November 2, 2024
October 28, 2024
October 25, 2024
October 21, 2024

ജമ്മു കശ്മീരില്‍ ഭീകരർക്കായി തിരച്ചിൽ

Janayugom Webdesk
ശ്രീനഗര്‍
September 14, 2023 9:34 pm

ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഭീകരർക്കായുള്ള തിരച്ചിൽ ശക്തമാക്കി സൈന്യം. മൂന്ന് സൈനികര്‍ക്ക് ജീവൻ നഷ്ടമാകാൻ കാരണക്കാരായ രണ്ട് ഭീകരരെ സൈന്യം വളഞ്ഞതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഭീകര പട്ടികയില്‍ ഇടം പിടിച്ച ഉസൈര്‍ ഖാനും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

ബുധനാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കേണൽ മൻപ്രീത് സിങ്, 19 രാഷ്ട്രീയ റൈഫിൾസ് കമാൻഡിങ് ഓഫിസർ മേജർ ആശിഷ് ധോനാക്ക്, ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട് എന്നിവരാണ് വീരമൃത്യു വരിച്ചത്. അനന്ത്നാഗിലെ കൊക്കോരനാഗ് മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ ഇവര്‍ ചികിത്സയ്ക്കിടെയാണ് മരിച്ചത്.
പാക് ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബയാണ് ആക്രമണത്തിനു പിന്നിൽ എന്നാണ് നിലവിലെ നിഗമനം. കഴിഞ്ഞ ഓഗസ്റ്റ് നാലിന് കുൽഗാമിലെ ഹാലൻ വനപ്രദേശത്തും സൈനികർക്കും നേരെ ആക്രമണമുണ്ടായിരുന്നു. അന്ന് ആക്രമിച്ച അതേ സംഘമാണ് അനന്ത്നാഗിലെത്തിയതെന്നാണ് കണ്ടെത്തൽ.

കേണൽ സിങ്ങാണ് സംഘത്തിന് നേതൃത്വം നൽകിയിരുന്നത്. ഭീകരരുടെ ഒളിത്താവളത്തെക്കുറിച്ച് ലഭിച്ച വിവരങ്ങൾ കൃത്യമായിരുന്നു. പക്ഷേ അവരുടെ കൈവശം യുദ്ധസമാനമായ ആയുധശേഖരമാണുണ്ടായിരുന്നതെന്ന് സൈന്യം പറയുന്നു. അതിർത്തി വഴി നുഴഞ്ഞു കയറാനുള്ള ശ്രമങ്ങൾ സൈന്യം പരാജയപ്പെടുത്തുന്നതിനാൽ ഇന്ത്യയിലുള്ള വിദേശ ഭീകരരെയാണ് ആക്രമണത്തിനായി പാകിസ്ഥാൻ നിയോഗിക്കുന്നതെന്നും സൈനിക വൃത്തങ്ങൾ പറയുന്നു.

Eng­lish summary;Search for ter­ror­ists in Jam­mu and Kashmir

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.