9 May 2024, Thursday

Related news

May 2, 2024
April 17, 2024
April 15, 2024
April 15, 2024
April 13, 2024
April 12, 2024
April 9, 2024
April 8, 2024
April 7, 2024
April 4, 2024

എച്ച്ഐവി ബാധിതരുടെ വിവരങ്ങൾ പരസ്യപ്പെടുത്തരുത്; ഹൈക്കോടതി

Janayugom Webdesk
കൊച്ചി
September 15, 2023 6:17 pm

സർക്കാർ ധനസഹായത്തിന്റെ പേരിൽ എച്ച് ഐ വി ബാധിതരുടെ വിവരങ്ങൾ പരസ്യപ്പെടുത്തരുതെന്ന് ഹൈക്കോടതി. സ്വകാര്യത ഭരണഘടനാപരമായ അവകാശമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആനുകൂല്യത്തിനായി അപേക്ഷ സമർപ്പിക്കുമ്പോൾ വിവരങ്ങൾ പരസ്യപ്പെടുന്നുവെന്ന പരാതിയിലാണ് ഇടപെടൽ. എച്ച്ഐവി ബാധിതനായ മലപ്പുറം സ്വദേശിയാണ് കോടതിയെ സമീപിച്ചത്.

സ്വകാര്യതയെന്നത് ഭരണഘടനാപരമായ അവകാശമാണ്. അതിനാൽ സർക്കാർ സഹായങ്ങളുടെ പേരിലും ഇത്തരം വിവരങ്ങൾ പരസ്യപെടുത്തരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. സർക്കാർ സഹായത്തിനുള്ള നിലവിലുള്ള ഉത്തരവിൽ സ്വകാര്യതയുമായി ബന്ധപ്പെട്ട് ക്യത്യമായ നിർദേശമില്ല. പുതിയ മാർഗനിർദേശം സംബന്ധിച്ച് സർക്കാർ നടപടി സ്വീകരിക്കണമെന്ന് കോടതി നിർദേശം നൽകി.

ഹർജിക്കാരന് ധനസഹായം നൽകാൻ നിർദേശിച്ച കോടതി ഹർജി അടുത്തമാസം മൂന്നിന് പരിഗണിക്കാൻ മാറ്റി. എച്ച്ഐവി ബാധിതർക്കുള്ള സഹായം ലഭ്യമാക്കണമെങ്കിൽ ജില്ലാ കലക്ടർമാർക്ക് അപേക്ഷ നൽകണം. അപേക്ഷകൾ അക്ഷയ കേന്ദ്രങ്ങൾ വഴി നൽകുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റും മേൽവിലാസവുമടക്കമുള്ള വിവരങ്ങൾ കൈമാറണം. ഇതിനെതിരെയാണ് മലപ്പുറം സ്വദേശി കോടതിയെ സമീപിച്ചത്.

Eng­lish Sum­ma­ry: High Court not to pub­li­cize infor­ma­tion of HIV sufferers
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.