മന്ത്രിസഭാ പുനസംഘടന,മന്ത്രിമാരുടെ മാറ്റം എന്നിങ്ങനെയൊന്നും എല്‍ഡിഎഫോ, പാര്‍ട്ടിയോ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.വരുന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടുലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളും ജയിക്കുകയാണ് എല്‍ഡിഎഫ് ലക്ഷ്യമെന്ന് കണ്‍വീനര്‍ പറഞ്ഞു.
20 സീറ്റും ജയിക്കുമെന്ന് പറയുന്ന യുഡിഎഫിന് എല്ലാ കാലത്തും ചക്ക തലയില്‍ വീഴുമെന്ന് കരുതേണ്ടന്നാണ് അദ്ദേഹത്തിന്‍റെ മറുപടി. പുതുപ്പള്ളിയില്‍ ഉണ്ടായത് സഹതാപ തരംഗം തന്നെയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.കോൺഗ്രസിനകത്തെ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കത്തിന്‍റെ ഭാഗമാണ് സോളാർ കേസ്.
ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്തിയത് കോണ്‍ഗ്രസാണ് .ഇതു സംബന്ധിച്ച് അവര്‍ കൊണ്ടു വന്ന അടിയന്തര പ്രമേയവും കൊണ്ട് ഓടേണ്ടി വന്നു. കോൺഗ്രസിനകത്തെ പ്രശ്നങ്ങൾ വിവാദമാക്കാൻ ഞങ്ങൾ ശ്രമിക്കുന്നില്ലെന്നും കേരള രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ് കോൺഗ്രസെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു
English Summary:
Cabinet reshuffle: EP Jayarajan says it’s just a media creation
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.