23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 23, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 20, 2024

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ഉന്നത സമിതി യോഗം 23ന്

Janayugom Webdesk
ന്യൂഡല്‍ഹി
September 16, 2023 8:53 pm

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഉന്നത സമിതി യോഗം 23ന് ചേരും. കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയുടെ ആദ്യ യോഗമാണിത്. രാജ്യത്തെല്ലായിടത്തും ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ സാധ്യത പരിശോധിക്കാനാണ് ഈ സമിതി. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലാണ് യോഗം. പ്രത്യേക ക്ഷണിതാവായി നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളും പങ്കെടുക്കും. ലോക്‌സഭാ-സംസ്ഥാന തെരഞ്ഞെടുപ്പുകള്‍, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ എന്നിവ ഒരുമിച്ച്‌ നടത്താനാവുമോ എന്ന സാധുതയാണ് പരിശോധിക്കുന്നത്.

ആഭ്യന്തരമന്ത്രി അമിത് ഷാ, ഗുലാം നബി ആസാദ്, മുന്‍ ധനകാര്യ കമ്മിഷന്‍ ചെയര്‍മാന്‍ എന്‍ കെ സിങ്, മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് സി കശ്യപ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മുന്‍ ചീഫ് വിജിലന്‍സ് കമ്മിഷണര്‍ സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. അതേസമയം സമിതി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും, ശുപാര്‍ശകള്‍ സമര്‍പ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഭരണഘടനയില്‍ ഭേദഗതികള്‍ ആവശ്യമെങ്കില്‍ പരിശോധിച്ച്‌ വിവരം നല്‍കും.

സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണോ എന്നും പരിശോധിക്കും. ആവശ്യമായ പരിഹാരങ്ങളും സമിതി നിര്‍ദേശിച്ചേക്കും. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കുകയാണ്. 2024 മേയ് മാസത്തില്‍ പൊതുതെരഞ്ഞെടുപ്പും നടക്കും. ഈ സാഹചര്യത്തിലാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കം.

സാമ്പത്തിക ചെലവ് കുറയ്ക്കുന്നതോടൊപ്പം സംസ്ഥാനങ്ങളില്‍ വിവിധ സമയങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുന്നതിലൂടെ ഉണ്ടാകുന്ന സമയ നഷ്ടം ഒഴിവാക്കാന്‍ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ വാദം. അതേസമയം തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുന്നതിലൂടെ സംസ്ഥാനഭരണത്തിലേക്കും കേന്ദ്ര ഭരണത്തിലേക്കും ഒരേ കക്ഷിക്ക് വോട്ട് ലഭിക്കാനുള്ള സാധ്യത വര്‍ധിക്കുമെന്നതാണ് ലക്ഷ്യം.

Eng­lish Sum­ma­ry: India: ‘One Nation, One Elec­tion’ com­mit­tee’s first meet­ing on Sept 23
You may also like this video

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.