20 May 2024, Monday

Related news

May 18, 2024
May 17, 2024
May 16, 2024
May 14, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 11, 2024
May 11, 2024

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് : ബിജെപി കേന്ദ്രനേതൃത്വം നല്‍കിയത് 53ലക്ഷം, ചെലവാക്കിയത് 25ലക്ഷത്തില്‍ താഴെ


കെ സുരേന്ദ്രന്‍ പ്രതിക്കൂട്ടില്‍ 
Janayugom Webdesk
തിരുവനന്തപുരം
September 17, 2023 11:51 am

പുതുപ്പള്ളി ഉപതെര‍ഞ്ഞെടുപ്പു ചെലവുകള്‍ക്കായി ബിജെപി കേന്ദ്ര കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ ഏല്‍പ്പിച്ചത് 53ലക്ഷമാണ്. എന്നാല്‍ ഇതില്‍ 25ലക്ഷത്തില്‍ താഴെമാത്രമാണ് ചെലവാക്കിയത്. സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെതിരെ വലിയ വിമര്‍ശനമാണ് ഉണ്ടായിരിക്കുന്നത്.

പ്രചരണത്തില്‍ ഇതു പ്രകടമായതായും തൃശൂരില്‍ നടന്ന പാര്‍ട്ടി നേതൃ യോഗത്തിലും അഭിപ്രായം ഉയര്‍ന്നു, പാര്‍ട്ടിയിലെ സുരേന്ദ്രന്‍ വിരുദ്ധ വിഭാഗം ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ഉറപ്പുള്ള വോട്ടുകള്‍ പോലും ഇല്ലാതാക്കുന്ന തരത്തിലായിരുന്നു നേതൃത്വത്തിന്റെ പ്രവര്‍ത്തനം. ഈ നിലയിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കില്‍ ദയനീയ പ്രകടനമായിരിക്കും നടത്തുകയെന്നും കൃഷ്ണദാസ്-രമേശ് പക്ഷം ചൂണ്ടിക്കാട്ടി.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ വോട്ട് ചോര്‍ച്ചയായിരുന്നു പ്രധാന അജണ്ടയെങ്കിലും വോട്ട് കുറഞ്ഞതിനെ സംബന്ധിച്ചുള്ള വിശദീകരണമൊന്നും തന്നെ യോഗത്തില്‍ നല്‍കിയിരുന്നില്ല.

Eng­lish Summary:
Puthu­pal­ly by-elec­tion: BJP cen­tral lead­er­ship gave 53 lakhs, spent less than 25 lakhs, Suren­dran accused

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.