നിരോധിത ആഗോള ഭീകര സംഘടനയായ ഐഎസിന്റെ റിക്രൂട്ട്‌മെന്റ് കാമ്പെയ്‌ന്‍ തടയാൻ തമിഴ്‌നാട്ടിലെയും തെലങ്കാനയിലെയും 31 സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി ശനിയാഴ്ച റെയ്ഡ് നടത്തി. നിരവധി ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പ്രാദേശിക, അറബി ഭാഷകളിലുള്ള പുസ്തകങ്ങളും 60 ലക്ഷം രൂപയും 18,200 ഡോളറും പരിശോധനയിൽ പിടിച്ചെടുത്തതായി തീവ്രവാദ വിരുദ്ധ ഏജൻസി വക്താവ് പറഞ്ഞു.
പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഹാർഡ് ഡിസ്‌കുകൾ എന്നിവയിലെ വിവരങ്ങൾ പരിശോധിക്കുന്ന പ്രക്രിയയിലാണ് ഏജൻസിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കോയമ്പത്തൂരിൽ 22 സ്ഥലങ്ങളിലും ചെന്നൈയിലെ മൂന്ന് സ്ഥലങ്ങളിലും തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ കടയനല്ലൂരിലും തെലങ്കാനയിലെ ഹൈദരാബാദിലെ മറ്റ് അഞ്ച് സ്ഥലങ്ങളിലും എൻഐഎ സംഘം റെയ്ഡ് നടത്തിയതായി വക്താവ് പറഞ്ഞു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം എൻഐഎ ചെന്നൈ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് തിരച്ചിൽ നടത്തിയത്.
English Summary: ISIS recruitment: Counter-terrorism agency raids 31 places in country
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.