13 January 2026, Tuesday

Related news

January 13, 2026
January 11, 2026
January 11, 2026
January 9, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026
January 5, 2026
January 5, 2026

മല്ലു ട്രാവലർക്കെതിരെയുള്ള പീഡന പരാതി; രഹസ്യമൊഴി രേഖപ്പെടുത്തും

Janayugom Webdesk
തിരുവനന്തപുരം
September 17, 2023 4:27 pm

മല്ലു ട്രാവലർ ഷാക്കീർ സുബാനെതിരെയുള്ള പീഡന ആരോപണത്തിൽ അന്വേഷണം തുടങ്ങാൻ കഴിയാതെ പൊലീസ്. ഷാക്കീർ വിദേശത്തായതിനാൽ ഈ കേസിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. നടപടികളുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും കേരളത്തിലേക്ക് മടങ്ങുന്ന കാര്യത്തിൽ ഷാക്കിർ തീരുമാനം അറിയിച്ചിട്ടില്ല.

അതേസമയം പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികൾ തുടങ്ങി.
അതേസമയം കഴിഞ്ഞ ദിവസമാണ് യുവതി മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന ഷക്കിര്‍ സുബാനെതിരെ സൗദി വനിത എറണാകുളത്ത് പരാതി നൽകിയത്. തന്നെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് യുവതി പരാതിയിൽ വ്യകതമാക്കിയത്.

തനിക്ക് സംഭവിച്ച ദുരവസ്ഥയും സൗദി യുവതി വെളിപ്പെടുത്തിയിരുന്നു. ഒരു മീറ്റിംഗിനായി ഹോട്ടലിലേക്ക് ക്ഷണിച്ച ശേഷം മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന ഷക്കിര്‍ സുബാന്‍ തന്നെ ശാരീരികമായി ആക്രമിച്ചെന്നാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. തന്നെ ബെഡിലേക്ക് തള്ളിയിട്ടുവെന്നും, അവിടെവച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും അയാള്‍ അതിക്രമം തുടര്‍ന്നുവെന്നും യുവതി പങ്കുവെച്ച വിഡിയോയിൽ വ്യക്തമാക്കി.

Eng­lish sum­ma­ry; Harass­ment Com­plaint Against Mal­lu Trav­el­er; A con­fi­den­tial state­ment will be recorded

you may also like this video;

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.