29 December 2025, Monday

Related news

December 26, 2025
December 14, 2025
November 26, 2025
September 21, 2025
September 21, 2025
September 15, 2025
September 14, 2025
September 13, 2025
September 13, 2025
September 12, 2025

മണിപ്പൂരിൽ ക്രൈസ്‌തവരെ ആക്രമിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട വൈദികൻ മരിച്ച നിലയിൽ

Janayugom Webdesk
ഇംഫാല്‍
September 17, 2023 6:21 pm

മണിപ്പൂരിൽ ക്രൈസ്‌തവരെ ആക്രമിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിൽസീറോ മലബാർ സഭ സാഗർ അതിരൂപതാംഗമായ ഫാ. അനിൽ ഫ്രാൻസിസിനെയാണ് (40) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

നേരത്തെ ഫാ. അനില്‍ ഫ്രാന്‍സിസ് മണിപ്പൂര്‍ വിഷയത്തിൽ ക്രൈസ്‌തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ സംബന്ധിച്ചുള്ള വീഡിയോ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇദ്ദേഹത്തിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ വൈദികൻ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് ബിഷ്‌പ് ഹൗസിൽ നിന്നുള്ള പ്രസ്‌താവനയിൽ പറയുന്നത്.

മധ്യപ്രദേശ് സ്വദേശിയായ ഇദ്ദേഹം സെപ്റ്റംബർ 13 ന്‌ ബിഷപ്‌ ഹൗസ്‌ സന്ദർശിക്കുകയും പ്രാർത്ഥനയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഫാ. അനിലിനെ കാണാതാകുകയായിരുന്നു. പിന്നീട് കൻടോൺമെന്റ്‌ പ്രദേശത്തെ മരത്തിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെടുത്തു. തന്റെ മൃതദേഹം ദഹിപ്പിക്കണമെന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്.

Eng­lish Sum­ma­ry: Catholic priest booked in MP for shar­ing post on Manipur dies by suicide
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.