5 March 2026, Thursday

Related news

February 20, 2026
February 19, 2026
February 1, 2026
January 14, 2026
January 6, 2026
December 14, 2025
December 4, 2025
November 29, 2025
November 28, 2025
November 27, 2025

കേരളത്തിൽ മഴ തുടരും

Janayugom Webdesk
തിരുവനന്തപുരം
September 18, 2023 9:11 am

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിയാർജിച്ച് തെക്ക് കിഴക്കൻ രാജസ്ഥാനും മധ്യപ്രദേശിനും മുകളിലായി സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ന്യൂനമർദം അടുത്ത രണ്ടു ദിവസത്തിനുള്ളിൽ തെക്കൻ രാജസ്ഥാൻ, വടക്കൻ ഗുജറാത്ത് മേഖലയിലേക്ക് നീങ്ങും.

കേരളത്തിൽ മഴ തുടരാനാണ് സാധ്യത. ഇന്നലെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിരുന്നു. ഇന്ന് അലർട്ടുകൾ ഒന്നും നൽകിയിട്ടില്ലെങ്കിലും അടുത്ത അഞ്ചുദിവസവും സാധാരണ നിലയിൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.

Eng­lish Sum­ma­ry: Rain will con­tin­ue in Kerala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.