10 December 2025, Wednesday

Related news

September 10, 2025
September 9, 2025
October 1, 2024
September 20, 2024
November 25, 2023
October 28, 2023
October 25, 2023
October 23, 2023
September 19, 2023
January 13, 2023

ഷവര്‍മയില്‍നിന്ന് ഭക്ഷ്യവിഷബാധ: 14 കാരി മരിച്ചു, 43 പേര്‍ ആശുപത്രിയില്‍

Janayugom Webdesk
ചെന്നൈ
September 19, 2023 8:20 pm

ഷവര്‍മയില്‍നിന്ന് ഭക്ഷ്യവിഷബാധയേറ്റ് തമിഴ്നാട് നാമക്കലിൽ 14 വയസുകാരി മരിച്ചു. ഇതേ സ്ഥലത്തുനിന്ന് ഷവര്‍മ കഴിച്ച, കുട്ടിയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 43 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നാലെ പാ​ര​മ​തി വേ​ലൂ​രി​നു സ​മീ​പ​ത്തെ ഫാ​സ്റ്റ് ഫു​ഡ് റ​സ്റ്റ​റന്റ് ജി​ല്ലാ ഭ​ര​ണ​കൂ​ടം പൂട്ടി. ഞായറാഴ്ചയാണ് കുട്ടി കുടുംബത്തോടൊപ്പെം കഴിച്ചത്. ഞായറാഴ്ച രാത്രിയോടെ തന്നെ കുട്ടി.െ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ചികിത്സയിലിരിക്കെ തിങ്കളാഴ്ചയോടെ മരിക്കുകയായിരുന്നു. ജില്ലയിൽ ഇതോടെ ഷവർമയ്ക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തി.

ശനി, ഞായർ ദിവസങ്ങളിൽ ഈ ഹോട്ടലിൽ നിന്നും 200 ലധികം ആളുകൾ ഭക്ഷണം കഴിച്ചതായാണ് വിവരം. ഭക്ഷ്യവിഷബാധയേറ്റവരിൽ 5 കുട്ടികളും ഒരു ഗർഭിണിയുമുണ്ട്. കൂടാതെ മെഡിക്കൽ വിദ്യാർഥികളായ 13 പേരും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരിൽ ഉൾപ്പെടുന്നു. സംഭവത്തിനു പിന്നാലെ അ​ധി​കൃ​ത​ർ സ്ഥലത്തെത്തി സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ക​യും ഹോ​ട്ട​ലു​ട​മ, പാ​ച​ക​ക്കാ​രാ​യ ര​ണ്ടു​പേ​ർ എന്നിവരെ പൊലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. സംഭവം രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: Food poi­son­ing from shawar­ma: 14 dead, 43 hospitalized

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.