30 January 2026, Friday

Related news

January 23, 2026
December 20, 2025
December 15, 2025
September 25, 2025
September 9, 2025
September 9, 2025
August 2, 2025
August 2, 2025
July 15, 2025
June 25, 2025

ഗാര്‍ഹിക പീഡനക്കേസ്; ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് ജാമ്യം

Janayugom Webdesk
കൊല്‍ക്കത്ത
September 20, 2023 3:00 pm

ഗാര്‍ഹിക പീഡനക്കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് ജാമ്യം. ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്നും ഉപദ്രവിച്ചുമെന്ന ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയിലാണ് കൊല്‍ക്കത്ത കോടതി ജാമ്യം അനുവദിച്ചത്. 2018ലാണ് ഹസിന്‍ ജഹാന്‍ മുഹമ്മദ് ഷമിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഗാര്‍ഹിക പീഡനക്കേസ് നല്‍കിയത്. കേസില്‍ ഷമിയ്ക്കും സഹോദരന്‍ മുഹമ്മദ് ഹസീബിനും പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ കേസില്‍ കൊല്‍ക്കത്ത ഹൈക്കോടതി താരത്തിന്റെ അറസ്റ്റിന് സ്റ്റേ നല്‍കിയിരുന്നു. ഹസിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ പോയെങ്കിലും കീഴ്‌ക്കോടതിയെ സമീപിക്കാനായിരുന്നു നിര്‍ദേശം നല്‍കിയത്. 2014ലാണ് ഷമിയും ഹസിന്‍ ജഹാനും വിവാഹിതരായത്. 2018 മാര്‍ച്ചിലാണ് ഹസിന്‍ പരാതി നല്‍കിയത്.

Eng­lish Sum­ma­ry: Mohammed Sha­mi gets bail in domes­tic vio­lence case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.