24 September 2024, Tuesday
KSFE Galaxy Chits Banner 2

നഗോര്‍നോ-കറാബാക്കില്‍ വെടിനിര്‍ത്തല്‍

ആക്രമണത്തില്‍ 32 മരണം 
Janayugom Webdesk
യെരവാന്‍
September 20, 2023 9:36 pm

നഗോര്‍നോ-കറാബാക്കില്‍ ആക്രമണം ആരംഭിച്ച് 24 മണിക്കൂറിന് ശേഷം അസർബൈജാനും അർമേനിയയും വെടിനിർത്തലിനുള്ള റഷ്യൻ നിർദ്ദേശം അംഗീകരിച്ചു. റഷ്യൻ സമാധാന സേനയുടെ മധ്യസ്ഥതയിലൂടെ പ്രാദേശിക സമയം ഒന്ന് മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇരു നേതാക്കളും പ്രസ്താവനയില്‍ അറിയിച്ചു. സമ്പൂർണ നിരായുധീകരണത്തിനുള്ള നിർദ്ദേശമാണ് കറാബാക്ക് സൈന്യം അംഗീകരിച്ച പ്രധാന ആവശ്യങ്ങളിലൊന്ന്.
അസർബൈജാനി സൈന്യം ഭീകരവിരുദ്ധ ഓപ്പറേഷന്‍ എന്ന പേരിലുള്ള ആക്രമണം ആരംഭിച്ചതിനു ശേഷം ഏഴ് സാധാരണക്കാര്‍ ഉള്‍പ്പെടെ 32 പേര്‍ കൊല്ലപ്പെട്ടതായും 200 പേർക്ക് പരിക്കേറ്റതായും കറാബാക്ക് അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച അസർബൈജാനി പട്ടണമായ യെവ്‌ലാഖിൽ പുനർ സംയോജനത്തിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അർമേനിയൻ പ്രതിനിധികളെ കാണുമെന്ന് അസർബൈജാൻ പ്രസിഡൻസി അറിയിച്ചു. റഷ്യൻ സമാധാന പരിപാലന താവളത്തോട് ചേർന്നുള്ള പ്രാദേശിക വിമാനത്താവളത്തിലേക്ക് പോകാൻ ശ്രമിക്കരുതെന്നും ഷെൽട്ടറുകളിൽ തുടരാനും കറാബാക്ക് ഉദ്യോഗസ്ഥർ താമസക്കാരോട് അഭ്യർത്ഥിച്ചു.
ആക്രമണം ആരംഭിച്ചതിന് ശേഷം തങ്ങളുടെ സമാധാന സേന കറാബാക്ക് ഗ്രാമങ്ങളിൽ നിന്ന് 2,000 പേരെ ഒഴിപ്പിച്ചതായി റഷ്യ നേരത്തെ പറഞ്ഞിരുന്നു. അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷിനിയൻ വെടിനിർത്തൽ കരാറില്‍ തന്റെ സർക്കാർ ഉൾപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി. ഷ്യൻ സമാധാന സേനാംഗങ്ങൾക്ക് പ്രാദേശിക ജനങ്ങളുടെ സുരക്ഷയുടെ പൂർണ്ണ ഉത്തരവാദിത്തമുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. വെടിനിർത്തൽ സുഗമമാക്കാൻ റഷ്യൻ സമാധാന സേനാംഗങ്ങൾ സഹായിച്ചിട്ടുണ്ടെന്ന് അസർബൈജാൻ പ്രസിഡൻഷ്യൽ വക്താവ് ൽചിൻ അമിർബെക്കോവ് പറഞ്ഞു.

Eng­lish sum­ma­ry; Cease­fire in Nagorno-Karabakh

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.