23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 5, 2024
December 5, 2024
December 2, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 20, 2024

കേന്ദ്രഭരണം ഉപയോഗിച്ച് കേരളത്തെ തകര്‍ക്കാന്‍ ബിജെപി ശ്രമം:ഇ പി ജയരാജന്‍

Janayugom Webdesk
തിരുവനന്തപുരം
September 21, 2023 12:54 pm

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കീഴില്‍ സംസ്ഥാനം നേടിയത് വലിയ പുരോഗതിയാണ്. ഈ പുരോഗതിയെ യുഡിഎഫും, ബിജെപിയും ഭയക്കുന്നു. കേന്ദ്രസര്‍ക്കാരിന്‍റെ അധികാരം ഉപയോഗിച്ച് സംസ്ഥാന വികസനം തടയിടാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ വികസനത്തിന് തുരങ്കം വയ്ക്കുന്ന സമീപനമാണ് യുഡിഎഫിനെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു 

കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ രാജ്ഭവനു മുന്നിൽ ഇടതുമുന്നണി ജനപ്രതിനിധികൾ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രം അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. അർഹിക്കുന്ന സാമ്പത്തിക സഹായം കേരളത്തിന് ലഭിക്കുന്നില്ലെന്നും കേന്ദ്ര സർക്കാരിൻ്റെ അധികാരം ഉപയോഗിച്ച് സംസ്ഥാനത്തെ വികസനം തടയിടാൻ ബിജെപി ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുഡിഎഫിനെതിരെയും എൽഡിഎഫ് കൺവീനർ വിമർശനം ഉന്നയിച്ചു. സർക്കാരിന്റെ വികസന പരിപാടികളിൽ യുഡിഎഫ് പങ്കെടുക്കുന്നില്ല. നാടിന്റെ വികസനത്തിൽ യു.ഡി.എഫിന് ഒരു പങ്കുമില്ലെന്ന് വിമർശിച്ച ജയരാജൻ, കൊവിഡ് കാലത്ത് കേരളം ദുരിതത്തിലായപ്പോൾ യുഡിഎഫ് നോക്കുകുത്തികളായി നിന്നുവെന്നും വിമർശിച്ചു. പ്രളയ സമയത്തും സ്വീകരിച്ചതും ഇതേ നിലപാട്. സർക്കാർ പ്രവർത്തനങ്ങൾക്ക് യുഡിഎഫ് തടസം നിന്നു, സാലറി ചലഞ്ചിനോട് സഹകരിച്ചില്ല, ഉത്തരവ് കത്തിക്കുകയാണ് ചെയ്തത്. വികസനവിരുദ്ധ സമീപനമാണ് യുഡിഎഫിനെന്നും ഇ.പി ജയരാജൻ. ഗവർണറെയും ഇപി വിമർശിച്ചു. 

നിയമസഭ പാസാക്കിയ ബില്ലുകൾ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിക്കുന്നില്ല. ഇതിന് പിന്നിൽ കേന്ദ്ര നീക്കം. ബില്ലുകൾ തടഞ്ഞുവെക്കുന്നത് എന്തിനെന്നും ഇ.പി ജയരാജൻ ചോദിച്ചു. പത്രസമ്മേളനം നടത്താൻ എജിക്ക് എന്ത് അവകാശമാണുള്ളതെന്ന് ചോദിച്ച ഇ.പി അതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും കുറ്റപ്പെടുത്തി. കുടിശ്ശിക പിരിച്ചെടുക്കുന്നില്ല എന്ന് പ്രചരിപ്പിച്ച എജി രാഷ്ട്രീയം കളിക്കുകയാണെന്നും ഇപി ജയരാജൻ ആരോപിച്ചു. 

Eng­lish Summary: 

BJP try­ing to destroy Ker­ala by using cen­tral gov­ern­ment: EP Jayarajan

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.