18 May 2024, Saturday

Related news

May 13, 2024
April 20, 2024
April 18, 2024
April 6, 2024
April 5, 2024
April 5, 2024
April 4, 2024
April 2, 2024
March 29, 2024
March 25, 2024

ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ; ജനപങ്കാളിത്തത്തോടെ പ്രചരണജാഥകള്‍

Janayugom Webdesk
തിരുവനന്തപുരം
September 21, 2023 11:20 pm

സിപിഐ ദേശീയ കൗണ്‍സില്‍ ആഹ്വാനം ചെയ്ത ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള പ്രചരണജാഥകള്‍ സംസ്ഥാനത്തെങ്ങും വന്‍ ജനപങ്കാളിത്തത്തോടെ മുന്നേറുന്നു. ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉന്നയിച്ചാണ് ലോക്കല്‍ തലത്തില്‍ പ്രചരണ ജാഥകള്‍ നടന്നുവരുന്നത്. വിഭജന രാഷ്ട്രീയത്തിനും വംശീയ വിദ്വേഷത്തിനും കുടപിടിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യത്താകെ ശക്തിപ്പെട്ടുവരുന്ന പ്രതിഷേധങ്ങളെയും പ്രതിപക്ഷത്തെയും ഭയപ്പെടുന്ന സംഘ്പരിവാറിന്റെ വ്യാജപ്രചരണങ്ങള്‍ ജാഥയില്‍ തുറന്നുകാട്ടുന്നു. വിലകുറഞ്ഞ വിവാദങ്ങളുണ്ടാക്കി ജനകീയ വിഷയങ്ങള്‍ വഴിതിരിച്ചുവിടുന്നതിനുള്ള ശ്രമങ്ങളില്‍ ജാഗ്രത വേണമെന്ന മുന്നറിയിപ്പാണ് ജാഥ മുന്നോട്ടുവയ്ക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.