പ്രധാനമന്ത്രി നൈപുണ്യ വികസന പദ്ധതി (പിഎംകെവിവൈ) വഴി തൊഴില്‍ സൃഷ്ടിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപനത്തില്‍ ഒതുങ്ങി. തൊഴിലവസരം സൃഷ്ടിക്കുന്നതിലും ഉദ്യോഗാര്‍ത്ഥിക്കള്‍ക്ക് നൈപുണ്യ വികസനം എത്തിക്കുന്നതിലും പദ്ധതി പൂര്‍ണപരാജയം.
മോഡി ഭരണത്തില്‍ 2022 വരെയുള്ള ഏഴു വര്‍ഷം പദ്ധതിക്ക് കീഴില്‍ 13.7 ലക്ഷം ഉദ്യോഗാര്‍ത്ഥികളെ പരീശിലിപ്പിച്ചുവെങ്കിലും കേവലം 18 ശതമാനം പേര്‍ക്ക് മാത്രമാണ് തൊഴില്‍ ലഭിച്ചതെന്ന് സര്‍ക്കാര്‍ രേഖകള്‍ ഉദ്ധരിച്ച് ദി ഇന്ത്യ സ്പെന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അടിസ്ഥാന സൗകര്യം, ഫണ്ട് ലഭ്യമാക്കല്‍, വ്യവസായ സ്ഥാപനങ്ങളുമായുള്ള ബന്ധം സ്ഥാപിക്കലില്‍ വന്ന വീഴ്ച എന്നിവ കാരണം പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് തൊഴില്‍ ലഭിച്ചില്ല. പദ്ധതി അനുസരിച്ച് തൊഴില്‍ ലഭ്യമാക്കാന്‍ ഊര്‍ജിത ഇടപെടല്‍ വേണമെന്ന ലോക്‌സഭാ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നിര്‍ദേശം പാലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നീക്കവും നടത്തിയില്ല.
2015ല്‍ മോഡി സര്‍ക്കാര്‍ യുവജനങ്ങള്‍ക്ക് മികച്ച തൊഴില്‍ അവസരം നല്‍കുന്നതിനായി പ്രഖ്യാപിച്ചതാണ് നൈപുണ്യ വികസന പദ്ധതി. സൗജന്യമായി തൊഴില്‍ പരീശിലനം നല്‍കി പ്രാദേശികമായി തൊഴില്‍ ലഭ്യമാക്കുംവിധമായിരുന്നു പദ്ധതിയുടെ ഘടന. 200 മുതല്‍ 500 വരെ മണിക്കൂര്‍ വരെ നിര്‍ദിഷ്ട മേഖലയില്‍ പരീശിലനം നല്‍കി തൊഴിലിന് പ്രാപ്തമാക്കനുള്ള പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് സ്റ്റൈപ്പന്റും സര്‍ട്ടിഫിക്കറ്റും നല്‍കിയിരുന്നു.
ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷന്‍ വഴി സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ പദ്ധതി തൊഴിലവസരം സൃഷ്ടിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. തൊഴിലില്ലയ്മാനിരക്ക് വര്‍ധിച്ച് വരുന്ന വേളയിലാണ് കേന്ദ്രപദ്ധതി പാളം തെറ്റിയത്. ലേബര്‍ ഫോഴ്സ് സര്‍വേ പ്രകാരം രാജ്യത്തെ 15 മുതല്‍ 29 വയസ് വരെ പ്രായമുള്ളവരില്‍ 17.3 ശതമാനം തൊഴില്‍രഹിതരായി അലയുന്ന രാജ്യത്താണ് സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ നൈപുണ്യ വികസന പദ്ധതി ലക്ഷ്യം കാണാതെ പാതി വഴിയില്‍ നില്‍ക്കുന്നത്.
530 ലക്ഷം തൊഴില്‍ ശക്തി ആവശ്യമുള്ള രാജ്യത്ത് 2.4 ശതമാനം പേര്‍ക്ക് മാത്രമാണ് നൈപുണ്യ വികസന പദ്ധതി ഉപകാരപ്രദമാകുന്നതെന്ന് സിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ഇക്കണോമിക്സ് സ്റ്റഡീസിലെ സന്തോഷ് മല്‍ഹോത്ര പറഞ്ഞു. പദ്ധതി പ്രകാരം ഉത്തര്‍പ്രദേശിലാണ് ഏറ്റവും കുടുതല്‍ പേര്‍ പരീശിലനം നേടിയത്. എന്നാല്‍ തെലങ്കാനയിലാണ് ഏറ്റവും കുടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിച്ചതെന്നും മല്‍ഹോത്ര പറഞ്ഞു.
English summary; PM Skill Development: Confined to announcement
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.