20 January 2026, Tuesday

Related news

January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026
January 1, 2026
December 31, 2025
December 29, 2025

ബിജെപി ഹഠാവോ, ദേശ് ബച്ചാവോ മുന്നേറുന്ന കാല്‍നട ജാഥകള്‍

Janayugom Webdesk
തിരുവനന്തപുരം
September 22, 2023 11:02 pm

ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി കാല്‍നട ജാഥകള്‍ വര്‍ധിതവീര്യത്തോടെ മുന്നേറുന്നു. സിപിഐ ആഹ്വാനം ചെയ്ത ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ലോക്കല്‍തല ജാഥകള്‍ നടക്കുന്നത്.
പ്രതികൂല കാലാവസ്ഥയിലും ആവേശം ചോരാതെ ജനകീയ വിഷയങ്ങള്‍ അവതരിപ്പിച്ചാണ് ജാഥകള്‍ മുന്നേറുന്നത്. വര്‍ഗീയ വിഭജനവും ജനവിരുദ്ധ നയങ്ങളും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയവൈകല്യങ്ങളും കേരള സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളും സ്വീകരണ യോഗങ്ങളില്‍ വിശദീകരിക്കുന്നു. നാളെ വരെയാണ് ജാഥകള്‍ പ്രഖ്യാപിച്ചതെങ്കിലും പലയിടത്തും വരുംദിവസങ്ങളിലും ജാഥകള്‍ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.