ഇടുക്കിയില്‍ വിൽപനക്കായി സൂക്ഷിച്ചിരുന്ന 1.980 ഗ്രാം കഞ്ചാവുമായി യുവാവിനെ വണ്ടൻമേട് പോലീസ് പിടികൂടി.
വണ്ടൻമേട് ഹേമക്കടവ് പുതുപ്പറമ്പിൽ ഡിജോ ജയിംസ് ആണ് പിടിയിലായത്. രാവിലേ 8.30 ഓടെയാണ് ഹേമക്കടവ് പമ്പ് ഹൗസിന് സമീപമുള്ള ഡിജോയുടെ വീട്ടിൽ നിന്നും കഞ്ചാവ് കണ്ടെടുത്തത്. സംസ്ഥാന വ്യാപകമായി നടത്തിയ ഡി. ഹണ്ട് എന്ന പേരിലുള്ള പരിശോധനയിലാണ് പ്രതി പിടിയിലായത്. തമിഴ്നാട്ടിൽ നിന്നും കഞ്ചാവെത്തിച്ച് വിൽപന നടത്തി വരികയായിരുന്നു പിടിയിലായ ഡിജോ. മുമ്പും ഇയാൾ എക്സൈസിൻ്റെ പിടിയിലായിട്ടുണ്ട്.കൂടാതെ നിരവധി അടിപിടി കേസുകളിലും പ്രതിയാണ് ഡിജോ. കട്ടപ്പന ഡിവെെഎസ്‌പി വി.എസ്.നിഷാദ് മോന്റെ നിർദ്ദേശാനുസരണം വണ്ടൻമേട് ഐ പി അരുൺ നാരായണൻ്റെ നേതൃത്വത്തിലുള്ള ടീമാണ് ഇയാളേ പിടികൂടിയത്. തുടർന്ന് നെടുംകണ്ടം തഹസീൽദാർ ജോസ് എ വി യുടെ സാന്നിധ്യത്തിലാണ് തൊണ്ടിമുതൽ തൂക്കി തിട്ടപ്പെടുത്തിയത്. വൈദ്യ പരിശോധനക്ക് ശേഷം ഇയാളെ നെടുംങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 15000 രൂപക്ക് തമിഴ്നാട്ടിൽ നിന്നുമാണ് ഇയാൾ കഞ്ചാവ് വാങ്ങിയതായാണ് പറയുന്നത്. പരിശോധനയുടെ ഭാഗമായി കൂടുതൽ പേർക്കായി അന്വേഷണം നടന്നുവരികയാണ്. വണ്ടൻമേട് എസ് ഐമാരായ മഹേഷ് പി വി ‚സജി തോമസ്, എ എസ് ഐമാരായ റജിമോൻ കെ ടി, ഷൈല കുമാരി, എസ് സി പി ഒ ജയൻ എൻ, സി പി ഒ റാൾസ് സെബാസ്ത്യൻ, പ്രശാന്ത് കെ മാത്യു, രേവതി എ ആര്‍ തുടങ്ങിയവരാണ് പരിശോധനയിൽ പങ്കെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.