22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024

പൊലീസ് പിടിച്ചെടുത്ത ഉപകരണങ്ങള്‍ ഉടൻ തിരികെ നല്‍കണം; ‘ദ വയര്‍’ റെയ്ഡില്‍ കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
September 24, 2023 9:16 pm

‘ദ വയര്‍’ ന്യൂസ് പോര്‍ട്ടല്‍ എഡിറ്റര്‍മാരില്‍നിന്ന് പിടിച്ചെടുത്ത ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ തിരികെ നല്‍കണമെന്ന് ഡല്‍ഹി കോടതിയുടെ നിര്‍ദ്ദേശം.
ബിജെപി നേതാവ് അമിത് മാളവ്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒക്ടോബറിലായിരുന്നു പൊലീസ് സ്ഥാപനത്തിലെത്തി ഉപകരണങ്ങള്‍ പിടിച്ചെടുത്തത്. എന്നാല്‍ പൊലീസ് നടപടിയില്‍ ന്യായമായ കാരണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി കോടതി ഉപകരണങ്ങള്‍ തിരിച്ചുനല്‍കാൻ ഉത്തരവിട്ടത്. 15 ദിവസമാണ് പൊലീസിന് നടപടി പൂര്‍ത്തിയാക്കാൻ അനുവദിച്ചിരിക്കുന്ന സമയം.

പോര്‍ട്ടലിന്റെ സ്ഥാപക എഡിറ്റര്‍മാരായ സിദ്ധാര്‍ത്ഥ് വരദരാജൻ, എം കെ വേണു, സിദ്ധാര്‍ത്ഥ് ഭാട്ടിയ, ഡെപ്യൂട്ടി എഡിറ്റര്‍ ജാഹ്നവി സെൻ, പ്രൊഡക്റ്റ് കം ബിസിനസ് ഹെഡ് മിഥുൻ കിഡംബി എന്നിവരുടെ ഉപകരണങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. കേസില്‍ തുടരന്വേഷണം ആവശ്യമാകുമ്പോള്‍ ഉപകരണങ്ങള്‍ പരിശോധിക്കേണ്ടി വരുമെന്നും അതിനാല്‍ വിട്ടുനല്‍കാൻ സാധിക്കില്ലെന്നുമായിരുന്നു പൊലീസിന്റെ വാദം. 

എന്നാല്‍ ഇത് വെറും ഊഹം മാത്രമാണെന്ന് കോടതി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കുറ്റാരോപിതരുടെ ഉപകരണങ്ങള്‍ അനിശ്ചിതകാലത്തേക്ക് പിടിച്ചുവയ്ക്കാൻ പൊലീസിന് അധികാരമില്ലെന്നും തീസ് ഹസാരി കോടതിയിലെ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് സിദ്ധാർത്ഥ മാലിക് ഉത്തരവില്‍ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത ഉപകരണങ്ങൾ ദീർഘകാലമായി ഉദ്യോഗസ്ഥരുടെ കൈവശം ഉണ്ടായിരുന്നതിനാൽ തുടർന്നുള്ള അന്വേഷണത്തിന് അവയുടെ മിറർ ഇമേജുകൾ എഫ്എസ്എല്ലിൽ (ഫോറൻസിക് സയൻസ് ലബോറട്ടറി) നിന്നെടുക്കാമെന്നും കോടതി നിരീക്ഷിച്ചു. 

Eng­lish Summary:Equipment seized by the police should be returned imme­di­ate­ly; Court on ‘The Wire’ raid

You may also like this video

TOP NEWS

November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.