ലോക കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ കരസ്ഥമാക്കി ഇന്ത്യയുടെ അഭിമാന ഉയര്‍ത്തി ബിബിന്‍ ജെയ്മോന്. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന ലോക ഷിറ്റോറിയോ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കു വേണ്ടി വെള്ളി മെഡല്‍ കരസ്ഥമാക്കി ചരിത്ര നേട്ടത്തിന് ഉടമയായിരിക്കുകയാണ് ഇടുക്കി നെടുങ്കണ്ടം സ്വദേശി പായിക്കാട്ട് വീട്ടില്‍ ബിബിന്‍ ജയ്മോന്.
94 രാജ്യങ്ങള്‍ പങ്കെടുത്ത മത്സരത്തില്‍ പുരുഷ സീനിയര്‍ വിഭാഗം 66 കിലോഗ്രാം കൂമിത്തേ വിഭാഗത്തിലാണ് രാജ്യത്തിന് വേണ്ടി ബിബിന്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. ജപ്പാനാണ് സ്വര്‍ണ്ണം, ഫിലിപ്പിയന്സ്സും മെക്സിക്കോയും വെങ്കല മെഡല്‍ പങ്കിട്ടു. ജയ്മോന്-വിജിമോള്‍ ദമ്പതികളുടെ ഇളയ പുത്രനാണ് ബിബിന്‍. ജിബിന്‍ സഹോദരനാണ്. എഴുകുംവയല്‍ ഷിറ്റോറിയോ സ്ക്കൂള് ഓഫ് കരാട്ടെയില്‍ മാസ്റ്ററായ ഷിഹാന്‍ മാത്യു ജോസഫിന്റെ കീഴില്‍ കഴഞ്ഞ 15 വര്‍ഷത്തിലധികമായി ബിബിന്‍ കരാട്ടെ പരിശീലനം നേടി വരുന്നു. മൂലമറ്റം സെന്റ് ജോസഫ് കോളേജില്‍ നിന്നും കായിക വിദ്യാഭ്യാസത്തില്‍ ബിരുദം നേടിയിട്ടുള്ള ബിബിന്‍ തുടര്‍ പഠനത്തിനുള്ള ഒരുക്കത്തിലാണ്.
ബിബിന്റെ ചരിത്രനേട്ടത്തില്‍ ജില്ലാ ഒളിംബിക് അസോസിയേഷന് സീനിയര്‍ വൈസ് പ്രസിഡന്റ് എം.സുകുമാരന്‍, നെടുങ്കണ്ടം സ്പോട്സ് അസോസിയേഷന് ചെയര്മാന് ടി എം ജോണ്‍, ജില്ലാ ജൂഡോ അസോസിയേഷന് പ്രസിഡന്റ് അഡ്വ. എം എന്‍ ഗോപി തുടങ്ങിയവര്‍ അനുമോദിച്ചു.
English Summary: India wins silver medal in World Karate Championship
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.