15 January 2026, Thursday

Related news

January 13, 2026
January 12, 2026
January 9, 2026
January 6, 2026
December 28, 2025
December 28, 2025
December 28, 2025
December 27, 2025
December 26, 2025
December 24, 2025

രാഹുല്‍ഗാന്ധിയെ വെല്ലുവിളിച്ച് ഒവൈസി; ധൈര്യമുണ്ടെങ്കില്‍ ഹൈദിരാബാദില്‍ മത്സരിക്കണം

Janayugom Webdesk
ന്യൂഡല്‍ഹി
September 25, 2023 1:31 pm

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രാഷ്ട്രീയമായി വെല്ലുവിളിച്ച്ഒവൈസി ഓള്‍ ഇന്ത്യ മജ് ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലീമീന്‍ (എഐഎംഐഎം) നേതാവ് അസുദുദ്ദീന്‍ ഒവൈസി. തനിക്കെതിരെ ഹൈദിരാബാദില്‍ മത്സരിക്കാന്‍ ധൈര്യമുണ്ടോയെന്ന് വെളുവിളിച്ചിരിക്കുകയാണ്.

വയനാട്ടില്‍ അല്ല രാഹുല്‍ മത്സരിക്കേണ്ടത്. കോൺഗ്രസിൻ്റെ ഭരണകാലത്താണ് ബാബറി മസ്ജിദ് തകർത്തതെന്ന കാര്യം ആരും മറക്കരുതെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു. രാജ്യത്ത് തുല്യത ഉറപ്പാക്കാൻ ജാതി സെൻസസ് അത്യന്താപേക്ഷിതമാണെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. 

രമേശ് ബിദുരി വിവാദം ജാതി സെൻസസ് ആവശ്യത്തില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള ബിജെപി ശ്രമമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് ഉറപ്പായും വിജയിക്കുമെന്നും രാജസ്ഥാനിൽ കടുത്ത മത്സരമുണ്ടെങ്കിലും കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തലെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

തെലങ്കാനയിലും മിക്കവാറും ജയിക്കുന്ന സാഹചര്യമാണെന്നും രാഹുൽ കൂട്ടിചേർത്തു. 2024 ല്‍ ബിജെപി അത്ഭുതപ്പെടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിദിൻ മീഡിയ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. രാഹുലിന്റെ അഭിപ്രായപ്രകടനങ്ങള്‍ക്ക് മറുപടിയായിട്ടാണ് ഒവൈസി രംഗത്തു വന്നത് 

Eng­lish Summary:
Owaisi chal­lenges Rahul Gand­hi; If you dare, you should com­pete in Hyderabad

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.