9 May 2024, Thursday

Related news

May 2, 2024
April 30, 2024
April 12, 2024
April 9, 2024
April 6, 2024
April 2, 2024
March 30, 2024
March 23, 2024
February 29, 2024
January 30, 2024

“ശ്രാവണസന്ധ്യ‑2023” അൽ കോബാറിൽ അരങ്ങേറി

Janayugom Webdesk
അൽകോബാർ
September 25, 2023 6:20 pm

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾക്ക് ആഘോഷരാവായി, നവയുഗം സാംസ്ക്കാരികവേദി കോബാർ മേഖല കമ്മിറ്റി അവതരിപ്പിച്ച ഓണാഘോഷ പരിപാടിയായ “ശ്രാവണസന്ധ്യ‑2023”, അൽ കോബാറിൽ അരങ്ങേറി. അൽകോബാർ നെസ്റ്റോ ഹാളിൽ നടന്ന ശ്രാവണസന്ധ്യ‑2023, പ്രവാസി കുടുംബങ്ങളുടെ പങ്കാളിത്തം കൊണ്ടും, വൈവിധ്യപൂർണ്ണമാർന്ന കലാപരിപാടികളാലും, മികച്ച സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായി. കേരളത്തിൽ നിന്നും സൗദി കാണാനെത്തിയ മാവേലിയുടെ വരവോടെയാണ് കലാസന്ധ്യ ആരംഭിച്ചത്.

ആർപ്പു വിളികളോടെ മാവേലിയെ എതിരേറ്റ നിറഞ്ഞ സദസ്സിന് മുൻപിൽ, തുടർന്ന് നിരവധി പ്രവാസി കലാകാരന്മാർ മനോഹരമായ സംഗീത, നൃത്ത, വാദ്യപ്രകടന, അഭിനയ, ഹാസ്യ കലാപരിപാടികൾ അവതരിപ്പിച്ചു. സഹീർഷാ കൊല്ലം അവതാരകനായ കലാസന്ധ്യയ്ക്ക്, നവയുഗം കലാവേദി ഭാരവാഹികളായ ബിനുകുഞ്ഞു, സംഗീതാസന്തോഷ് എന്നിവർ നേതൃത്വം നൽകി.

“ശ്രാവണസന്ധ്യ‑2023” പരിപാടിയിൽ വച്ച്, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച കുട്ടികൾക്ക് നവയുഗം കേന്ദ്രകമ്മറ്റി നൽകി വരുന്ന വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. നവയുഗം കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി എംഎ വാഹിദ് കാര്യറ, പ്രസിഡന്റ് ജമാൽ വല്ല്യാപ്പിള്ളി, ട്രഷറർ സാജൻ എന്നിവർ അവാർഡുകൾ കുട്ടികൾക്ക് സമ്മാനിച്ചു.

ശ്രാവണസന്ധ്യ‑2023 പരിപാടിയ്ക്ക് നവയുഗം കോബാർ മേഖലാ സെക്രട്ടറി ബിജു വർക്കി, രക്ഷാധികാരി അരുൺ ചാത്തന്നൂർ, സജി അച്യുതൻ, കൃഷ്ണൻ പേരാമ്പ്ര , ശ്യാം തങ്കച്ചൻ, രവി ആന്ത്രോട്, ഷമി ഷിബു, സൂരജ്, സുറുമി, വിനോദ് കുഞ്ഞ്, എബി ജോർജ് എന്നിവർ നേതൃത്വം നൽകി.

Eng­lish Summary:“Shravanasandhya-2023” debuted at Al Khobar
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.