18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 4, 2024
November 29, 2024
November 25, 2024
November 13, 2024
November 10, 2024
October 15, 2024
October 10, 2024
October 5, 2024
October 2, 2024

നവി മുംബൈയിൽ വടപാവ് നൽകി നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; മലയാളി അറസ്റ്റിൽ

Janayugom Webdesk
മുംബൈ
September 25, 2023 7:02 pm

നവി മുംബൈയിൽ നെരൂൾ റെയിൽവേ സ്‌റ്റേഷനു സമീപം കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ 74കാരനായ മലയാളിയെ അറസ്റ്റില്‍. വ്യാഴാഴ്ചയാണ് നെരൂളിലെ കരവേ ഗ്രാമത്തിൽ താമസിക്കുന്ന മണി തോമസ് തന്റെ രണ്ടാം ഭാര്യക്ക് കുട്ടികളില്ലെന്ന് പറഞ്ഞാണ് പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിൽ നൽകിയ മൊഴി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷമാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്.

മാതാപിതാക്കളോടൊപ്പം നെരൂൾ റെയിൽവേ സ്റ്റേഷന്റെ കിഴക്ക് ഭാഗത്തുള്ള ചേരി പ്രദേശത്ത് താമസിച്ചിരുന്ന പെൺകുട്ടി സഹോദരങ്ങൾക്കൊപ്പം കളിക്കുകയായിരുന്നു. പ്രതി കുട്ടികളെ വടപാവ് നൽകിയാണ് പ്രലോഭിപ്പിച്ചത്, കുട്ടികൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ, ഒരു ഓട്ടോറിക്ഷയില്‍ എത്തി പെൺകുട്ടിയുമായി പോകുകയായിരുന്നുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്. മാതാപിതാക്കൾ മടങ്ങിയെത്തി പെൺകുട്ടിയെ തിരക്കിയപ്പോഴാണ് കാണാതായ വിവരമറിയുന്നത്. തുടർന്ന് സമീപ പ്രദേശങ്ങളിൽ നടത്തിയ തിരച്ചിൽ പരാജയപ്പെട്ടതോടെയാണ് ദമ്പതികൾ പൊലീസിനെ സമീപിച്ചത്.

അതേസമയം സമീപ പ്രദേശങ്ങളിൽ സമാനമായ എന്തെങ്കിലും കേസുകൾ നടന്നിട്ടുണ്ടോയെന്നും മനുഷ്യ കടത്ത് കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുകയാണെന്ന് നെരൂൾ പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ താനാജി ഭഗത് പറഞ്ഞു.

Eng­lish Summary:Four-year-old girl abduct­ed for ran­som in Navi Mum­bai; Malay­ali arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.