12 May 2024, Sunday

Related news

May 9, 2024
May 9, 2024
May 8, 2024
May 7, 2024
May 6, 2024
May 5, 2024
May 5, 2024
May 5, 2024
May 4, 2024
May 3, 2024

മണിപ്പൂരില്‍ ആധാര്‍ നഷ്ടമായവര്‍ക്ക് പുതിയ രേഖ ലഭ്യമാക്കണം: സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
September 25, 2023 7:25 pm

മണിപ്പൂരില്‍ ആധാര്‍ നഷ്ടമായവര്‍ക്ക് പുതിയ രേഖ ലഭ്യമാക്കണമെന്ന് സുപ്രീംകോടതി. ആധാറിന്‍റെ വിവരം കൃത്യമായി പരിശോധിച്ച് പുതിയത് നല്‍കാനാണ് ഉത്തരവായത്. മണിപ്പൂരിലെ കോടതികളില്‍ വീഡിയോ കോണ്‍ഫറന്‍സ് സൗകര്യം ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

ഒരു വിഭാഗത്തിലുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ കഴിയുന്നില്ലെന്നത് പരിഗണിച്ചാണ് ഉത്തരവ്. കൂടാതെ പ്രത്യേക വിഭാഗത്തിലുള്ള അഭിഭാഷകരെ തടയരുതെന്ന് ഹൈക്കോടതി ബാര്‍ അസോസിയേഷന് സുപ്രീം കോടതി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മെയ് മുതല്‍ ഇരു സമുദായങ്ങള്‍ക്കിടയിലാരംഭിച്ച സംഘര്‍ഷത്തെതുടര്‍ന്ന് മണിപ്പൂരിലെ രണ്ടു സ്ഥിരം ജയിലുകളിലും കസ്റ്റഡയിലെടുക്കുന്നവരെ പാര്‍പ്പിക്കാന്‍ സ്ഥലമില്ലാത്ത സാഹചര്യമാണ് ഉള്ളത്. ജയിലുകളില്‍ ആളുകള്‍ നിറഞ്ഞതോടെയാണ് ബിഎസ്എഫിന്‍റെ ക്യാമ്പ് താല്‍ക്കാലിക ജയിലാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, സംഘര്‍ഷം നിലനില്‍ക്കുന്ന മണിപ്പൂരില്‍ അർധസൈനിക വിന്യാസം കൂട്ടി. 400 അധിക കമ്പനി സേനയെ മണിപ്പൂരിൽ എത്തിച്ചു. അധികകമായി ബിഎസ്എഫ്, സിആര്‍പിഎഫ് സംഘത്തെയാണ് കഴിഞ്ഞ മൂന്നു ദിവസത്തിനിടെയായി മണിപ്പൂരിലെ സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലകളിലായി വിന്യസിച്ചിരുന്നു. ചുരാചന്ദ്പുരിലെ ബിഎസ്എഫിന്‍റെ ക്യാമ്പ് താല്‍ക്കാലിക ജയിലാക്കി മാറ്റാന്‍ മണിപ്പൂര്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനിടെയാണ് മേഖലയിലേക്ക് കൂടുതല്‍ സൈനികരെ എത്തിച്ചിരിക്കുന്നത്.

Eng­lish Summary:Aadhaar must be made avail­able to those who have lost it in Manipur: Supreme Court
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.