24 December 2025, Wednesday

Related news

December 19, 2025
December 19, 2025
December 16, 2025
December 14, 2025
December 5, 2025
December 3, 2025
December 2, 2025
November 28, 2025
November 26, 2025
November 20, 2025

മോഡി ഡോക്യുമെന്ററി: ബിബിസിക്ക് വീണ്ടും ഹൈക്കോടതി നോട്ടീസ്

Janayugom Webdesk
ന്യൂഡല്‍ഹി
September 25, 2023 10:19 pm

വിവാദക്കൊടുങ്കാറ്റ് ഉയര്‍ത്തിയ ബിബിസിയുടെ ഇന്ത്യ: ദി മോഡി ക്വസ്റ്റ്യന്‍ ഡോക്യുമെന്ററിക്കെതിരെ പുതിയ നോട്ടീസയച്ച് ഡല്‍ഹി ഹൈക്കോടതി. ഡോക്യുമെന്ററി രാജ്യത്തിന്റെ യശസ് ഇടിച്ചുതാഴ്ത്തിയെന്നു കാണിച്ച് ഗുജറാത്തിലെ ജസ്റ്റിസ് ഓണ്‍ ട്രയല്‍ എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് പുതിയ നോട്ടീസ് അയക്കാന്‍ ജസ്റ്റിസ് സച്ചിന്‍ ദത്ത ഉത്തരവിട്ടത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും രാജ്യത്തെ നിയമവ്യവസ്ഥയെയും താറടിച്ച് കാട്ടിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ബിബിസി ലണ്ടന്‍, ഇന്ത്യ എന്നിവയ്ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 10,000 കോടി രൂപ നഷ്ടപരിഹാരവും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ നല്‍കിയ നോട്ടീസ് എതിര്‍കക്ഷികള്‍ക്ക് ലഭിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

കേസിന്റെ അടുത്ത വാദം ഡിസംബര്‍ 15ന് നടത്തുമെന്നും കോടതി അറിയിച്ചു. നേരത്തെ മേയ് 22ന് ഇതുസംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതി ബിബിസി അധികൃതര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. ഡോക്യുമെന്ററിയുടെ രണ്ട് ഭാഗങ്ങളും ഈവര്‍ഷം ജനുവരിയിലാണ് പുറത്തുവന്നത്. 2002ല്‍ നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന വംശീയ കലാപം വിവരിക്കുന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

Eng­lish Sum­ma­ry: Modi doc­u­men­tary: High court notice to BBC again
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.