19 May 2024, Sunday

Related news

May 17, 2024
May 15, 2024
May 15, 2024
May 10, 2024
May 5, 2024
May 4, 2024
April 29, 2024
April 27, 2024
April 13, 2024
April 8, 2024

കാസര്‍കോട് ഗൃഹനാഥന്‍ വീടിനുള്ളില്‍ രക്തം വാര്‍ന്ന് മരിച്ചനിലയില്‍; മരുമകൻ ഒളിവില്‍

Janayugom Webdesk
കാസര്‍കോട്
September 26, 2023 12:17 pm

കാസര്‍കോട് തൃക്കരിപ്പൂരില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പരത്തിച്ചാല്‍ സ്വദേശി എം വി ബാലകൃഷ്ണന്‍ (54) ആണ് മരിച്ചത്. വീടിനുള്ളില്‍ രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബ പ്രശ്നത്തെ തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ നിന്നും മാറി വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. ഇവിടെയാണ് മൃതദേഹം കണ്ടെത്തിയത്.

രാത്രി വീട്ടില്‍ നിന്നും വലിയ ശബ്ദം കേട്ടിരുന്നുവെന്ന് നാട്ടുകാര്‍ പൊലീസില്‍ മൊഴി നല്‍കി. രാവിലെ അയല്‍വാസികളെത്തി നോക്കിയപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സംഭവസ്ഥലത്ത് നിന്നും മരുമകന്റെ തിരിച്ചറിയില്‍ രേഖ പൊലീസിന് ലഭിച്ചതാണ് കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നത്. ഇയാള്‍ ഒളിവിലാണ്.

Eng­lish Sum­ma­ry: man found dead in home kasargod
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.