26 December 2025, Friday

Related news

November 15, 2025
November 15, 2025
August 9, 2025
August 8, 2025
August 2, 2025
June 29, 2025
June 24, 2025
June 4, 2025
May 30, 2025
May 11, 2025

കോച്ചിങ്ങിന്റെ മറവില്‍ പ്രകൃതിവിരുദ്ധ പീഡനം: നാട്ടുകാര്‍ വളഞ്ഞപ്പോള്‍ കുട്ടിയെ കൊല്ലുമെന്ന് ഭീഷണി, ഒടുവില്‍ അറസ്റ്റ്

Janayugom Webdesk
തൃശൂര്‍
September 26, 2023 10:14 pm

കുട്ടികൾക്ക് ഫുട്ബോൾ, ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പുകൾ നടത്തിവന്നിരുന്ന ഏനാമാവ് വെള്ളാശ്ശേരി പാടം നാരായണ പറമ്പത്ത് വീട്ടില്‍ കരുവന്തല അനിലിനെ (52) പോക്സോ കേസില്‍ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുട്ടികളെ മസാജിംഗ് നടത്തുന്നു എന്ന വ്യാജേന പ്രകൃതി വിരുദ്ധ പ്രവർത്തികൾക്ക് വിധേയമാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം സ്കൂളിലേക്ക് പോയിരുന്നു 9 വയസ്സുള്ള ആൺകുട്ടിയെ ഏനാമാവ് ഷാപ്പിന് സമീപത്തുനിന്ന് ഓട്ടോറിക്ഷയിൽ ബലമായിപിടിച്ചു കയറ്റി കൊണ്ടുപോയി. ഇയാളുടെ വെള്ളാശേരി പാടത്തുള്ള വീട്ടിലേക്ക് കൊണ്ടുപോകുന്നത് കണ്ട കുട്ടികളും അവരുടെ രക്ഷിതാക്കളും അന്വേഷിച്ചപ്പോഴാണ് ഇയാൾ കുട്ടികളെ ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തുന്നതായി വ്യക്തമായത്. നാട്ടുകാർ വീടു വളഞ്ഞതറിഞ്ഞ് ഇയാൾ കുട്ടികളെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പാവറട്ടി എസ്എച്ച്ഒ എം കെ രമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Eng­lish Sum­ma­ry: fake coach arrest­ed in POCSO case

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.