21 December 2025, Sunday

Related news

March 3, 2025
September 23, 2024
June 27, 2024
March 11, 2024
March 11, 2024
December 16, 2023
September 27, 2023
April 5, 2023
March 19, 2023
March 15, 2023

ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്കാർ എൻട്രിയായി 2018!!

Janayugom Webdesk
September 27, 2023 3:13 pm

മലയാളം സിനിമയുടെ ചരിത്രത്തിലെ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രമായിരുന്നു ഈ വർഷം പുറത്ത് വന്ന ‘2018’. ജൂഡ് ആന്തണി സംവിധാനം ചെയ്ത ചിത്രത്തിൽ ഒരു വലിയ താരനിരയാണ് അണിനിരന്നത്. റെക്കോർഡ് കളക്ഷന്റ തിളക്കത്തിനൊപ്പം ഒരു വലിയ നേട്ടം കൂടെ ചിത്രത്തിന് ലഭിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്കാർ എൻട്രിയായി ‘2018’ നെ തിരഞ്ഞെടുത്തിരിക്കുകയാണ്. കന്നഡ ഫിലിം ഡയറക്ടർ ഗിരീഷ് കാസറവള്ളിയുടെ നേതൃതത്തിലുള്ള ജൂറിയാണ് ചിത്രത്തിനെ ഈ അസുലഭ നേട്ടത്തിനായി തിരഞ്ഞെടുത്തത്. 2018 ലെ പ്രളയത്തിന്റെ കാഴ്ചകൾ തീവ്രതയോടെ പ്രേക്ഷകരിലെത്തിച്ച ചിത്രം നൂറ്റി അൻപതു കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു.

Every one is a hero എന്നതായിരുന്നു ചിത്രത്തിന്റെ ടാഗ് ലൈൻ. മലയാളികളുടെ ഐക്യത്തിന്റെയും മനോബലത്തിന്റെയും കഥ പറഞ്ഞ ചിത്രത്തിൽ ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നരെയ്ൻ, ലാൽ, വിനീത് ശ്രീവിവാസൻ, അജു വര്‍ഗീസ്, ജോയ് മാത്യൂ, ജിബിന്‍, ജയകൃഷ്ണന്‍, ഷെബിന്‍ ബക്കര്‍, ഇന്ദ്രന്‍സ്, സുധീഷ്, സിദ്ദിഖ്, തന്‍വി റാം, വിനീത കോശി, ഗൗതമി നായര്‍, ശിവദ, അപര്‍ണ ബാലമുരളി തുടങ്ങി ഒരു വൻ താരനിര അണിനിരന്നു.കാവ്യാ ഫിലിം കമ്പനി, പി കെ പ്രൈയിം പ്രൊഡക്ഷൻസ് എന്നി ബാനറുകളിൽ വേണു കുന്നപള്ളി, സി കെ പദ്മകുമാർ, അന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. മോഹൻലാൽ ചിത്രം ഗുരുവും, സലിം അഹ്മദ് ഒരുക്കിയ ആദാമിന്റെ മകൻ അബു,ലിജോ ജോസ് പെല്ലിശേരി ചിത്രം ജെല്ലിക്കെട്ട് എന്നിവയാണ് ഇതിനു മുൻപ് മലയാളത്തിൽ നിന്നു ഓസ്കാർ നോമിനേഷനില്‍ ഇടംപിടിച്ച സിനിമകൾ.

കാലാവസ്ഥ വ്യതിയാനം തുടങ്ങിയ ലോകം നേരിടുന്ന പ്രശ്നങ്ങളെ സിനിമയിലൂടെ ഇന്ത്യക്ക് മുന്നോട്ട് വെക്കാൻ സാധിക്കുന്ന ഏറ്റവും വലിയ ഉദ്ദാഹരണമാണ് 2018 സിനിമയെന്ന് ജൂറി രേഖപെടുത്തി. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്. മോഹൻദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. സംവിധായകനൊപ്പം അഖിൽ ധർമജനും കൂടെ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ചിത്രസംയോജനം- ചമൻ ചാക്കോ. സംഗീതം- നോബിൻ പോൾ. വിഷ്ണു ഗോവിന്ദ് ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം- സമീറ സനീഷ്. ലൈൻ പ്രൊഡ്യൂസർ- ഗോപകുമാർ ജികെ. പ്രൊഡക്ഷൻ കൺട്രോളർ- ശ്രീകുമാർ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടർ- സൈലക്സ് അബ്രഹാം. പി ആർ ഒ ആൻഡ് ഡിജിറ്റൽ മാർക്കറ്റിങ്ങ്- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ്- സിനറ്റ് ആൻഡ് ഫസലുൾ ഹഖ്. വി എഫ് എക്സ്- മിന്റ്സ്റ്റീൻ സ്റ്റുഡിയോസ്. ഡിസൈൻസ്- യെല്ലോടൂത്.

Eng­lish Sum­ma­ry: Indi­a’s Offi­cial Oscar Entry 2018!!

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.