13 May 2024, Monday

Related news

May 4, 2024
May 3, 2024
May 2, 2024
April 30, 2024
April 28, 2024
April 27, 2024
April 27, 2024
April 25, 2024
April 24, 2024
April 21, 2024

കലാപം അടങ്ങുന്നില്ല; മണിപ്പൂരില്‍ ആറ് മാസത്തേക്ക് കൂടി അഫ്‌സ്പ നീട്ടി

Janayugom Webdesk
ഇംഫാല്‍
September 27, 2023 7:27 pm

മണിപ്പൂരില്‍ സായുധ സേനയുടെ പ്രത്യേക അധികാര നിയമം (അഫ്സ്പ) ആറ് മാസത്തേക്ക് കൂടി നീട്ടി. തലസ്ഥാന നഗരമായ ഇംഫാല്‍ ഉള്‍പ്പെടെ 19 പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രദേശങ്ങളെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കലാപത്തിന് അയവില്ലാത്ത സാഹചര്യത്തിലാണ് അഫ്‌സ്പ നീട്ടിയത്.

രണ്ട് വിദ്യാര്‍ത്ഥികളെ ആയുധധാരികളായ ഒരു സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെത്തുടര്‍ന്ന് വീണ്ടും കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. അഞ്ച് മാസത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം സര്‍ക്കാര്‍ നീക്കിയതിന് പിന്നാലെ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.

ജൂലൈയിലാണ് രണ്ട് വിദ്യാര്‍ത്ഥികളെ കാണാതെയായത്. ഇരുപതും പത്തൊന്‍പതും വയസ്സുള്ള വിദ്യാര്‍ത്ഥികള്‍ ഒളിച്ചോടിയതാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്ന് മണിപ്പൂര്‍ പൊലീസ് പറഞ്ഞിരുന്നു.

Eng­lish summary;Rebellion does not con­tain; AFSPA extend­ed for anoth­er six months in Manipur

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.