ദേശീയ വിസ്ത പുനര്‍വികസന പദ്ധതിക്ക് കീഴില്‍ ദേശീയ മ്യൂസിയം ഒഴിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനത്തിനതിരേ എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാംരമേശ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വ്യവസ്ഥാപിതമായ മായ്ച്ചുകളയില്‍ ക്യാമ്പയിന്‍റെ ഭാഗമായി മറ്റൊരു മഹത്തായ ഘനട കൂടിനഷ്ടപ്പെട്ടുവെന്നും ജയറാം രമേശ് വ്യക്തമാക്കി.
ദേശീയ മ്യൂസിയം കെട്ടിടത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച ജയറാം രമേഷ്, രാജ്യത്തിന് നഷ്ടമാകുന്നത് ഒരു മഹത്തായ ഘടന മാത്രമല്ല, അതിന്റെ സമീപകാല ചരിത്രം കൂടിയാണെന്നും പറഞ്ഞു. എക്‌സ് പ്ലാറ്റിഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആധുനികവും പരമ്പരാഗതവും സമന്വയിപ്പിക്കുന്ന മറ്റൊരു ഗംഭീരമായ കെട്ടിടം ഈ വര്‍ഷാവസാനത്തോടെ അപ്രത്യക്ഷമാകും.
ജിബി ദിയോലാലിക്കര്‍ രൂപകല്പന ചെയ്ത് 1960 ഡിസംബറില്‍ ഉദ്ഘാടനം ചെയ്ത ദേശീയ മ്യൂസിയം പൊളിക്കുകയാണ്. അദ്ദേഹം രൂപകല്‍പ്പന ചെയ്ത സുപ്രീം കോടതിയുടെ പ്രധാന ബ്ലോക്ക് നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു, ജയറാം രമേശ് എക്‌സില്‍ കുറിച്ചു.2023ന്റെ അവസാനത്തോടെ ദേശീയ മ്യൂസിയം ഒഴിപ്പിക്കുമെന്ന് അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നു. 2.10 ലക്ഷത്തിലധികം പുരാവസ്തുക്കളുടെ ശേഖരത്തിന്റെ ഏകദേശം 10 ശതമാനവും ഈ മ്യൂസിയത്തിലാണ്.
English Summary:
Congress against central government’s decision to vacate national museum
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.