13 December 2025, Saturday

Related news

December 9, 2025
December 6, 2025
December 3, 2025
December 1, 2025
November 27, 2025
November 23, 2025
November 10, 2025
November 9, 2025
October 29, 2025
October 27, 2025

എല്‍ഐസിയെ അഡാനിക്ക് അടിയറവച്ച മോഡിക്ക് ആത്മനിർഭർ ഭാരതത്തിന്റെ അർത്ഥം അറിയില്ല: ബിനോയ് വിശ്വം

Janayugom Webdesk
വാരണാസി
September 30, 2023 6:13 pm

ആത്‌മനിർഭർ ഭാരതത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്ന മോഡി ഗവണ്മെന്റിനെ കെട്ടുകെട്ടിയ്ക്കാൻ സാമ്പത്തിക മേഖലയിലെ ജീവനക്കാർ ഒന്നിച്ചണിനിരക്കുമെന്ന് എഐടിയുസി വർക്കിംഗ് പ്രസിഡന്റ് ബിനോയ് വിശ്വം എംപി. എൽഐസിയുടെ സമ്പത്ത് അഡാനിക്ക് അടിയറ വച്ച നരേന്ദ്രമോഡിക്ക് ആത്മനിർഭർ ഭാരതത്തിന്റെ അർത്ഥം അറിയില്ലെന്ന് എൽഐസി എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് കൂടിയായ ബിനോയ് പറഞ്ഞു. വാരണാസിയിൽ ചേർന്ന ഫെഡറേഷൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽഐസിയെയും ബാങ്കുകളെയും സംരക്ഷിക്കാനുള്ള സമരം കർഷകരുടെയും തൊഴിലാളികളുടെയും സമരങ്ങളോട് കൈകോർത്ത് നീങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. എൽഐസി എംപ്ലോയീസ് ഫെഡറേഷൻ നേതാക്കളായ രാജേഷ് കുമാർ, രമേഷ് പതി, സുരേഷ് ശ്രീവാസ്തവ , കൃഷ്ണമൂർത്തി എന്നിവർ പ്രസംഗിച്ചു.

Eng­lish Sum­ma­ry: Modi who sold LIC to Adani does not know the mean­ing of Atmanirb­har Bharat: Binoy Vishwam

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.