28 December 2025, Sunday

Related news

December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 25, 2025
December 25, 2025
December 25, 2025
December 24, 2025
December 24, 2025
December 24, 2025

പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍

Janayugom Webdesk
നെടുങ്കണ്ടം
September 30, 2023 7:14 pm

പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍. തൂക്കുപാലം സ്വദേശിനിയായ 17 വയസ്സുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ കൂട്ടാര്‍ അല്ലിയാര്‍ ഭാഗത്ത് മഞ്ജുഭവന്‍ വീട്ടില്‍ നിഖില്‍, കൂട്ടാര്‍ ചക്കുകളംപടി ആടിമാക്കല്‍ വീട്ടില്‍ ആരോമല്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യം പകര്‍ത്തുകയും ചെയ്തു. 

ഈ വീഡിയോ ദൃശ്യം കാണിച്ചു പിന്നീടും ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിക്കുകയും ചെയ്തു. മാനസിക പ്രശ്‌നം നേരിട്ട പെണ്‍കുട്ടി കൗണ്‍സിലിങ്ങിന് വിധേയമായി. ഇതിനിടിയിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം പറഞ്ഞത്. ഇതിനെ തുടര്‍ന്ന് നെടുംകണ്ടം പൊലീസ് സ്റ്റേഷന്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. നെടുംകണ്ടം പൊലീസ് ഇന്‍സ്‌പെക്ടര്‍ ജര്‍ലിന്‍ വി സ്‌കറിയ, സബ് ഇന്‍സ്‌പെക്ടര്‍ ജയകൃഷ്ണന്‍ ടി എസ്, സീനിയര്‍ സിപിഒ ജോബിന്‍, സിപിഒ മാരായ അരുണ്‍ ‚അജോ, ബിനു ഷാനവാസ്, രഞ്ജിത്ത് എന്നിവരെ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Eng­lish Summary:The youths who tor­tured a minor girl by pre­tend­ing to be in love were arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.